Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിസ്‌ബേനിൽ തരംഗമാകാൻ മഞ്ജു വാരിയർ ഷോ: ഒരുക്കങ്ങൾ പൂർത്തിയായി

New-Poster--2

ബ്രിസ്‌ബേൻ∙ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ പുതിയ തരംഗം തീർക്കാൻ ബ്രിസ്ബനിൽ മഞ്ജു വാരിയർ ഷോ. മെയ് മാസം 6 - ആം തിയതി ഞായറാഴ്ച വൈകിട്ട് 5.30 നു സൗത്ത് ബ്രിസ്‌ബേൻ മാറ്റർ ഹോസ്പിറ്റലിനു പിറകു വശത്തുള്ള എഡ്മണ്ട് റൈസ് പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുന്ന മഞ്ജു വാരിയർ ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സ്ത്രീ ജനങ്ങളുടെ മികച്ച പിന്തുണയാണ് ഓസ്‌ട്രേലിയയിലുടനീളം ഈ ഷോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്രിസ്ബേനിൽ പല ക്ലാസുകളിലും ചുരുങ്ങിയ സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആയതിനാൽ ടിക്കറ്റ് എടുക്കാൻ താൽപര്യമുള്ളവർ എത്രയും വേഗം www.magicmoon.com.au എന്ന സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കേണ്ടതാണെന്നു സംഘടകർ അറിയിച്ചു.

brochure--6-7

മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്‌ലാൻഡ്, മാജിക്‌മൂൻ എന്റർടെയിൻമെന്റ്സ് ബ്രിസ്‌ബേൻ , മലയാളം ഇവന്റ്സ് ഓസ്ട്രേലിയ എന്നിവർ സംയുക്തമായി നടത്തപ്പെടുന്ന ഈ ഷോയുടെ പ്രധാന സ്പോൺസർ എൽദരാദോ ഹോം ലോൺസ് ആണ്. കൂടാതെ നാബ് ഹോം ലോൻസ്, ടാർഗറ്റ് സോളാർ, കലവറ കാറ്ററിംഗ്‌സ്, ഓറിയോൺ ട്രാവെൽസ്, ഫ്ലൈ വേൾഡ് ട്രാവെൽസ്, പെപ്പർ ബൈറ്റ് ഹൈപ്പർ മാർക്കറ്റ്‌, ദോശ ഹട്ട് മൗണ്ട് ഗ്രാവറ്റ്, ബ്രിസ് അക്കൗണ്ട്സ് , എസ്ആർഐഡി ഓട്ടോമൊബൈൽസ്, ഡെലിൻ സ്പൈസ്, വി ഫോര്‍ ഇമ്പോർട്സ് എന്നിവരും ഈ പരിപാടിയുടെ സ്പോൺസർമാരാണ്. സിംഗപ്പൂർ എയർലൈൻസ് ആണ് ഷോയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ണർ. പരിപാടിയുടെ കോർഡിനേറ്റര്‍മാരായ കൃഷ്ണൻ മേനോൻ, ടോം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

brochure-1

മലയാളികളുടെ സ്വകാര്യ അഹങ്കാരവും അവർക്കു എന്നും പ്രിയങ്കരിയുമായ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ പ്രധാന ആകർഷണമാകുന്ന 'സ്നേഹപൂർവ്വം' മഞ്ജു വാരിയർ ആൻഡ് ഫ്രണ്ട്‌സ് എന്ന മെഗാ ഷോയിൽ വയലിൻ മാസ്റ്റർ ബാലഭാസ്കർ, പിന്നണി ഗായകനും നാഷനൽ അവാർഡ് ജേതാവ് നരേഷ് അയ്യർ, മധു ബാലകൃഷ്ണന്‍, മഞ്ജരി, റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ ഹരമായി മാറിയ വൈഷ്ണവ് ഗിരീഷ്, ഇരട്ട ശബ്ദത്തിൽ കാണികളെ അമ്പരപ്പിക്കുന്ന സ്റ്റേജ് ഷോകളിലെ പവർ ബാങ്ക് ലക്ഷ്മി ജയൻ തുടങ്ങിയ അനുഗ്രഹീത ഗായകരും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ വാദ്യമേളക്കാരും ഒത്തു ചേരുമ്പോൾ 'സ്നേഹപൂർവ്വം' മഞ്ജു വാരിയർ ഷോയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു സംഗീത വിരുന്നിനായിരിക്കും സാക്ഷ്യം വഹിക്കുക.

പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വളരെ മിതമായ നിരക്കിലാണ് ഈ ഷോയുടെ ടിക്കറ്റ് പ്രൈസ് എന്നതാണ് മഞ്ജു വാരിയർ ഷോയുടെ മറ്റൊരു പ്രത്യേകത. പരിപാടിയുടെ സ്പോൺസേർസ് അകമഴിഞ്ഞു സഹകരിക്കുന്നതു കൊണ്ടാണ് ഇതു സാധ്യമാകുന്നതെന്നു മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ് ലാൻഡ് പ്രസിഡന്റ് അനിൽ സുബ്രമണ്യവും കോർഡിനേറ്റർ കൃഷ്ണൻ മേനോനും അറിയിച്ചു. സ്നേഹപൂർവ്വം പരിപാടി ഓസ്ട്രേലിയൻ നഗരങ്ങളായ പെർത്ത്, സിഡ്നി, മെൽബൺ, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ എത്തിക്കുന്നത് ജോബിൻ ജോയ് സേവ്യറിന്റെ നേതൃത്വത്തിലുള്ള സമന്വയ ഈവന്റ്സ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.