Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയ - ന്യൂസീലൻഡ് ദേശീയ ബാഡ്മിന്‍റന്‍ ചാംപ്യന്‍ഷിപ്പ് ടീമില്‍ മലയാളി ബാലന്‍

Mathew-Sojan

മെല്‍ബണ്‍∙ ന്യൂസീലന്‍ഡില്‍ 15ന് ആരംഭിക്കുന്ന അണ്ടര്‍ 17 ഓസ്ട്രലേഷ്യന്‍ നാഷണല്‍ ബാഡ്മിന്‍റന്‍ ചാംപ്യന്‍ഷിപ്പില്‍ മലയാളി ബാലന്‍ മാറ്റുരക്കുന്നു. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ ജോലി ചെയ്യുന്ന എറണാകുളം ജില്ലയിലെ രാമമംഗലം കിഴുമുറി പരതംമാക്കില്‍ സോജന്‍ ജോസഫിന്റെയും സ്വപ്നയുടെയും മകനും ടാസ്മാനിയ ഡോമിനിക് കാത്തലിക് സ്കൂള്‍ വിദ്യര്‍ഥിയുമായ മാത്യു സോജന്‍ (15) ആണ് ടാസ്മാനിയ സംസ്ഥാന ടീമിനുവേണ്ടി കളത്തിലിറങ്ങുന്നത്.

Mathew-Sojan-2

ഓസ്ട്രേലിയയിലെയും ന്യൂസീലൻഡിലെയും അഞ്ചു സംസ്ഥാന ടീമുകള്‍ വീതം പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരിക്കുന്ന മാത്യു കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 15 ടാസ്മാനിയ സംസ്ഥാന ചാമ്പ്യന്‍ ആണ്. കഴിഞ്ഞ വര്‍ഷം പഠനമികവിനു സ്കൂള്‍ തലത്തില്‍ അവാര്‍ഡ് നേടിയ മാത്യു, പഠനത്തോടൊപ്പം ആഴ്ചയില്‍ മൂന്നുദിവസം പരിശീലനത്തിനായി മാറ്റിവച്ചാണ് ദേശീയ മത്സരത്തിനായി ഒരുങ്ങിയത്. ചെറുപ്പത്തില്‍  ക്രിക്കറ്റ് കളിയിലായിരുന്നു മാത്യുവിന്റെ കമ്പം. തന്നോടൊപ്പം വീട്ടുമുറ്റത്ത് ബാഡ്മിന്‍റെന്‍ കളിച്ച് അതിലേക്ക് മനസ് തിരിയുകയായിരുന്നുവെന്ന് പിതാവ് സോജന്‍ പറഞ്ഞു.

 സ്കൂള്‍ ടൂര്‍ണമെന്റില്‍ മാത്യുവിന്റെ മികവ് ശ്രദ്ധയില്‍പ്പെട്ട ടാസ്മാനിയ ബാഡ്മിന്റന്‍ പരിശീലകന്‍ സംസ്ഥാന ടീമിലേക്കും അതുവഴി ദേശീയമത്സരത്തിലേക്കും വഴി തുറന്നു. മാത്യു ഉള്‍പ്പെടെ ആറുപേരാണു ടാസ്മാനിയയുടെ ജേഴ്സി അണിയുന്നത്. ഏക സഹോദരി അതേ സ്കൂളിലെ പ്ലസ്‌ടു വിദ്യര്‍ഥിനിയാണ്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.