Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നവോദയ ഓസ്ട്രേലിയ സാംസ്‌കാരിക കൂട്ടായ്‌മ ഉദ്ഘാടനം

 എബി പൊയ്ക്കാട്ടിൽ
navodaya2

സിഡ്നി∙ നവോദയ ഓസ്ട്രേലിയ രാഷ്ട്രീയ സാംസ്ക്കാരിക കൂട്ടായ്‌മയുടെ ഔപചാരിക ഉദ്ഘാടനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയുമായ എം.എ. ബേബി നിര്‍മിക്കും . മെയ് 16 മുതൽ ജൂൺ 3 വരെയാണ് പര്യടനം . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രേലിയ  ദേശീയ ജനറൽ സെക്രട്ടറി ബോബ് ബ്രിസ്റ്റോൺ പെർത്തിലെ പൊതു പരിപാടിയിൽ മുഖ്യ അതിഥിയായി സംസാരിക്കും. 

navodaya

പല സംസ്ഥാനങ്ങളിലും രണ്ടു വർഷത്തോളമായി പ്രവർത്തനം ആരംഭിച്ച നവോദയ ഓസ്ട്രേലിയ മുഴുവൻ സംസ്ഥാനങ്ങളിലെയും നിയമ നടപടികൾ പൂർത്തീകരിച്ചു സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയും നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന ഏകീകരണ ഉദ്ഘാടനമാണ് നടത്തുന്നത് . ഓസ്‌ട്രേലിയൻ പ്രവാസ സമൂഹത്തിന്റെ ഇടയിൽ വേറിട്ട പ്രവർത്തന ശൈലിയുമായാണു നവോദയ കടന്നു വരുന്നത് . പുരോഗമന സെക്കുലർ ആശയങ്ങളെ മുൻനിർത്തി എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് മുഴുവൻ സംസ്ഥാനങ്ങളിലും നവോദയ ഓസ്ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രധാന പട്ടണങ്ങളിൽ ജി.എസ്.പ്രദീപ് നടത്തുന്ന കൈരളി ടിവിയുടെ അശ്വമേധം പരിപാടിയും അരങ്ങേറും . ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി മുൻ നിര മലയാള ദൃശ്യ മാധ്യമം  സംപ്രേക്ഷണം ചെയ്യുന്ന ആദ്യ പരിപാടി കൂടിയാണിത്.പെർത്ത് മെയ് 19 ശനി, മെൽബൺ മെയ് 20 ഞായർ

കാൻബറ മെയ് 25 വെള്ളി

സിഡ്‌നി മെയ് 26 ശനി

ബ്രിസ്‌ബേൻ മെയ് 27 ഞായർ

അഡിലെയ്ഡ് ജൂൺ 2 ശനി

പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.