മെൽബൺ∙ ‘എന്റെ കേരളം കലാസന്ധ്യ 2018’ ഏപ്രിൽ 21 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ബ്രോഡ്മെഡോസ് പെനോല കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. മെൽബൺ നോർത്തിലെ ഏറ്റവും വലിയ മലയാളി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹ്യും സിറ്റി കൗൺസിൽ മേയർ ജിയോഫ് പോർട്ടർ സമ്മേളനം ഉത്ഘാടനം ചെയ്വും. തുടർന്ന് ഇൻസ്ട്രുമെന്റ് ഫ്യൂഷൻ, മിമിക്രി, ബോളിവുഡ് ഡാൻസുകൾ, ബെൻഡിഗൊ ചെമ്പടയുടെ ചെണ്ട മേളം, ഷെപ്പാർട്ടൻ ഓസം ഗൈസിന്റെ ഡാൻസ്, ബ്രസീലിയൻ ഡാൻസ് ആന്റ് ഡ്രംസ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. തിരുവാതിര തിയ്വേറ്റേഴ്സിന്റെ ‘മാനിഷാദ’ എന്ന നാടകവും ഉണ്ട ായിരിക്കും.
തുടർന്ന് സ്വാദിഷ്ടമായ സൗത്ത് ഇന്ത്യൻ രുചികൂട്ടുമായി വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്. കലാസന്ധ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ കേരളം ഭാരവാഹികളിൽ നിന്ന് ലഭിക്കും.ജോസ് (0423 860 204), അഷ്റഫ് (0469 824 716), ജെസു (0425 185 050), ആൽഫ്രെഡ്( 0432 176 871)