Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പി.സി.ജോർജിന്റെ ജനപക്ഷം പാർട്ടി പെർത്തിലും പ്രവർത്തനം ആരംഭിക്കുന്നു.

janapaksham

പെർത്ത്∙പി.സി.ജോർജിന്റെ ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക ഘടകം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്റെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കുവാനാണ് പി.സി.ജോർജ് പെർത്തിലെത്തുന്നത്. ഏപ്രിൽ 22 ഞായറാഴ്ച വൈകിട്ട് കാനിങ് വെയിലിൽ ചേരുന്ന യോഗത്തിൽ ജനപക്ഷം പെർത്ത് ഘടകത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം പാർട്ടി ലീഡറും എംഎൽഎ യുമായ പി.സി. ജോർജ് നിർവഹിക്കും. 

പൂഞ്ഞാറിലും പാലായിലും ഉള്ള പാർട്ടി അനുഭാവികളും സുഹൃത്തുക്കളും പെർത്തിലെ മുൻ കേരളാ കോൺഗ്രസ് സെക്കുലർ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും. പാർട്ടി മെംബർഷിപ് വിതരണവും ചടങ്ങിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ജനപക്ഷം പാർട്ടിയുമായി സഹകരിക്കുന്നതിനും 0412225674 എന്ന ഫോൺ നമ്പറിലോ, ജനപക്ഷംപേർത@ജിമെയിൽ.കോം എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.