Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബാഡ്മിന്റൺ ഇന്ത്യൻ ഓപ്പണിന്റെ അഞ്ചാം വാർഷികം 28ന്

Untitled-2

ബ്രിസ്ബേൻ∙ മലയാളി അസോസിയേഷൻ ഓഫ് ക്യൂൻസ്‍ലാൻഡിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ഇന്ത്യൻ ഓപ്പണിന്റെ അഞ്ചാം വാർഷികം ബ്രിസ്‌ബേൻ കാലംവെൽ കമ്മ്യൂണിറ്റി സെന്ററിൽ ഏപ്രിൽ 28 നു 7ന് ആരംഭിക്കുന്നു. ഇന്ത്യൻ വംശജരായ കുട്ടികളെയും മുതിർന്നവരെയും  പ്രഫഷണൽ രംഗത്ത് മത്സരിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2013 ൽ  MAQ  ആരംഭിച്ച  ടൂർണമെന്റിനു വൻ വരവേൽ‌പു ലഭിച്ചു വരുന്നു.

ക്യൂൻസ്‍ലാൻഡിനു പുറമെ ഓസ്ട്രേലിയയിലെമ്പാടുമുള്ള നിരവധി സ്പോർട്സ് പ്രേമികൾ ഈ മത്സരത്തിൽ പങ്കെടുത്തു വരുന്നു. 

കൂടുതൽ പ്രോത്സാഹനമെന്ന നിലയിൽ വിജയികൾക്ക് ട്രോഫികൾക്കു പുറമെ ക്യാഷ് അവാർഡും കൊടുക്കും. ആവേശകരമായ ത്സരത്തിന്റെ അവിസ്മരണീയമായ മുഹൂർത്തങ്ങളെ ഒപ്പിയെടുക്കുവാൻ ഏറെ പുതുമയോടെഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.  

വിജയിക്ക് “സ്നേഹപൂർവ്വം” മെഗാഷോയുടെ ഒരു VIP ടിക്കറ്റ് സമ്മാനമായി ലഭിക്കും ബ്രിസ്‌ബേൻ സിറ്റി കൗൺസിലിന്റെ പൂർണപിന്തുണ പരിപാടിക്കുണ്ട് .അഞ്ചാമത്  ബാഡ്മിന്റൺ ഇന്ത്യൻഓപ്പണിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ison (0423252446) Vijayith (0411295704) Deepu (0469573708) നേരിട്ടോ badminton @brisbane malayalee .org  എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.