Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓൾ ഓസ്ട്രേലിയ മലയാളി വോളിബോൾ ടൂർണമെന്റിൽ കാൻബറ ' ഗ്രീൻ ലീഫ്‌സ് 'വിജയികളായി

volley-ball-winners

കാൻബറ∙ ഓസ്‌ട്രേലിയയിലെ മലയാളി വോളിബോൾ ടീമുകളെ ഉൾപ്പെടുത്തി ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടത്തിയ നാഷണൽ ടൂർണമെന്റിൽ കാൻബറ ഗ്രീൻ ലീഫ് വിജയികളായി. മെൽബൺ കെഎസ്‍സി ക്ലബിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഗ്രീൻ ലീഫ് പരാജയപ്പെടുത്തി. കാൻബറ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കാൻബറ സ്ട്രൈക്കേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റ് ആണിത്. മേൽറോസ് ഹൈസ്ക്കൂൾ വോളിബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിവിധ സ്റ്റേറ്റുകളിൽ നിന്നായി എട്ടോളം ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ ബേസ്ഡ് പ്ലേയർ ആയി ജെർവിൻ ബാബു (ഗ്രീൻ ലീഫ്, കാൻബറ), ബെസ്ററ് സെറ്റെർ ആൽബിൻ ആന്റണി (ന്യൂ കാസ്റ്റിൽ), ബെസ്ററ് സ്‌ട്രൈക്കർ മിഥുൻ വിൽ‌സൺ (ഗ്രീൻ ലീഫ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് വിജയികളായ ഗ്രീൻ ലീഫ് ടീമിന് കാൻബറ മലയാളി അസോസിയേഷൻ സ്പോൺസർ ചെയ്ത 1500  ഡോളർ ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക്  പോൾസ് ട്രാവെൽസ് സ്പോൺസർ ചെയ്ത 750 ഡോളർ സമ്മാനമായി നൽകി. മികച്ച കളിക്കാരനുള്ള സമ്മാനം കെന്നഡി പാട്ടുമാക്കിലും ബേസ്ഡ് സ്‌ട്രൈക്കർ, ബെസ്ററ് സെറ്റെർ എന്നിവർക്കുള്ള സമ്മാനം സിഎംഎയും സ്പോൺസർ ചെയ്തു. വിജയികൾക്ക് കാൻബറ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ് സമ്മാനദാനം നടത്തി.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.