Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മ്യൂസിക്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും

vaga

വാഗ വാഗ∙ ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മ്യൂസിക്‌ ഫെസ്റ്റിവല്‍ നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നടക്കുന്നതായി സെക്രട്ടറി ബ്രദര്‍ ബിന്നി മാത്യു അറിയിച്ചു. മെയ് 18 ന് വൈകിട്ട്  6 ന് പാസ്റ്റര്‍ ഏലിയാസ് ജോണ്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രോമിസ് സെന്‍ററില്‍ (48 വെസ്റ്റി സ്ട്രീറ്റ്, വാഗ വാഗ, ന്യൂ സൗത്ത് വെയ്ല്‍സ്– 2650) വച്ച് നടക്കുന്ന മ്യൂസിക്‌ഫെസ്റ്റിവലിനു പാസ്റ്റര്‍ സാംസണ്‍ കോട്ടൂര്‍ നേതൃത്വം വഹിക്കും. ഓര്‍ക്കസ്ട്ര ടീമിന് ബ്രദര്‍ പ്രീജി പൗലോസ് നേതൃത്വം കൊടുക്കും.

 മ്യൂസിക്‌ ഫെസ്റ്റിവലിനോടനുബന്ധിച്ച് പാസ്റ്റർ സാംസണ്‍ കോട്ടൂർ ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ വെബ്‌ സൈറ്റ് ‘സ്വിച്ച് ഓണ്‍’ ചെയ്യും. ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണ്‍ +61 423804644, ബ്രദര്‍ ബിന്നി മാത്യു  +61 420640472.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.