Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീനാരായണ മിഷൻ സിഡ്നി വിഷു ആഘോഷിച്ചു

vishu1

സിഡ്നി∙ ശ്രീനാരായണ മിഷൻ സിഡ്‌നിയുടെ ആഭിമുഖ്യത്തിൽ കടുംബാംഗങ്ങൾ വിഷു ആഘോഷിച്ചു. hornsby heights community centre,  ഹാളിൽ വൈകിട്ട് അഞ്ചു മുതൽ മലയാളത്തിന്റെ നന്മയുടെ സ്മരണകളുണർത്തുന്ന വിഷുക്കണിയൊരുക്കി ആഘോഷപരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക്‌ കൂടുംബ കൂട്ടായ്മയിലെ മുതിർന്നവർ ചേർന്ന് വിഷുകൈനീട്ടം നൽകി. 

vishu3

പതിവ് പ്രാർഥനകൾക്ക് ശേഷം ഇസ്കോൺ സിഡ്‌നിയിലെ ഭജന സംഘഗംങ്ങൾ വിഷു പുതുവത്സര ആശംസ നേർന്നുകൊണ്ട് ശ്രീകൃഷ്ണ ഭജൻ അവതരിപ്പിച്ച് ചടങ്ങുകൾ ഭക്തി സാന്ദ്രമാക്കി. അനന്തരം അജയ കുമാറും  ശ്രുതിയും അവതരിപ്പിച്ച ഭക്തിഗാനസുധ അസ്വാധക മനസ്സുകളെ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എത്തിച്ചു. 

vishu2

കാര്യപരിപാടികൾക്ക് ശേഷം പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച കുടുംബാംഗങ്ങൾക്കും ഇസ്കോൺ ഭജന സംഘത്തിനും ശ്രീ നാരായണ മിഷൻ സിഡ്നി സെക്രട്ടറി ബിജു വിശ്വംഭരൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് കേരളത്തിന്റെ തനതു ശൈലിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ വിഷു സദ്യകഴിച്ചു അംഗങ്ങൾ പരസ്പരം വിഷുവിന്റെ മധുര സ്മരണകൾ പങ്കിട്ടും ആശംസകൾ നേർന്നും പിരിഞ്ഞു. 

vishu4

എല്ലാ മാസവും നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കാനും സമർപ്പിക്കാനും താൽപര്യം ഉള്ളവർ താഴേ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ ഭാരവാഹികൾ അഭ്യർഥിച്ചു.  അജയ്: 0420225002, കെ. ജി. സജീവ്: 0421875537, അരുൺ: 0434249248, സുധീർ: 0416786377.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.