Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പൈതൃകം 2018 ഒരുക്കങ്ങൾ ദ്രുതഗതിയിൽ

paithrikam-2018

മെൽബൺ∙ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഷിയാന അണിയിച്ചൊരുക്കുന്ന നാലാമത് ക്നാനായ കൺവെൻഷൻ പൈതൃകം 2018ന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒക്ടോബർ 5, 6, 7 ദിവസങ്ങളിൽ സഞ്ചാരികളുടെ പറുദീസയായ ഗോൾഡ് കോസ്റ്റിലെ സീവെൽഡ് റിസോർട്ടിൽ നടത്തുന്ന ഈ ക്നാനായ മാമാങ്കത്തിന്റെ വിജയത്തിനായി 25 പേരടങ്ങുന്ന പ്ലാനിങ് കമ്മിറ്റിയും 16 സബ്‌കമ്മിറ്റികളും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും കൺവെൻഷനിൽ പങ്കെടുക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും സീവേൾഡ് റിസോർട്ടിൽ തന്നെ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, ബികെസിസി യുടെ പ്രസിഡന്റും കൺവെൻഷൻ ചെയർമാനുമായ ടിജോ പ്രാലേൽ അറിയിച്ചു. 

ഓഷിയാന ക്നാനായ കൺവെൻഷന്റെ ചരിത്രത്തിലാദ്യമായി 400 ൽ അധികം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനം മുന്നൊരുക്കത്തിന്റെ മികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ജനമനസുകളിൽ ഇടംപിടിച്ചു  കഴിഞ്ഞു. പൂർവ്വപിതാക്കളുടെ കുടിയേറ്റ പാത പിന്തുടർന്ന് ഓഷിയാനയിൽ എത്തിയ ക്നാനായ മക്കൾ പൈതൃകത്തനാലണയുന്ന ഈ മൂന്നുനാളുകൾ, ക്നാനായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, സാഹോദര്യത്തിന്റെയും നേർക്കാഴ്ചയാകട്ടെ എന്ന് കെസിസിഒ പ്രസിഡന്റും കൺവെൻഷൻ കൺവീനറും ആയ ഡെന്നിസ് കുടിലിൽ പ്രത്യാശ പ്രകടിപ്പിച്ചു. 

കൺവെൻഷന് ആതിഥേയത്വം വഹിക്കുന്ന ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി, സിംഗപ്പൂർ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ എത്തുന്ന ക്നാനായ സഹോദരങ്ങൾക്ക് മതിമറന്നാഘോഷിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തി ആകാംഷയോടെ കാത്തിരിക്കുന്നതായി ബികെസിസിയുടെ സെക്രട്ടറിയും കൺവെൻഷൻ വൈസ് ചെയർമാനുമായ പ്രസാദ് പീറ്റർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.