Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹാമ‍ിൽട്ടണിൽ ഏകദിന ബൈബിൾ കൺവെൻഷനും മദേഴ്സ് ഡേ ആഘോഷവും

Bible-Convention

ഹാമിൽട്ടൺ∙ സേക്രട്ട് ഹാർട്ട് സിറോ മലബാർ മിഷൻ പെന്തക്കുസ്താ തിരുനാളിന് ഒരുക്കമായി നടത്തുന്ന ഏകദിന ബൈബിൾ കൺവെൻഷൻ  മേയ് 12 ശനിയാഴ്ച 58 സിൽവർഡയിൽ റോഡിലുള്ള സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും രാവിലെ 9.00 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് ശുശ്രൂഷകൾ, പ്രശസ്ത വചന ശുശ്രൂഷകരായ ഫാദർ ജിസോയ്, ഡോ.എഡ്വേഡ് എടേഴത്ത് എന്നിവർ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും.

Mothers-Day-Photo

സേക്രട്ട് ഹാർട്ട് സിറോ  മലബാർ ഹാമിൽട്ടൺ ചാപ്ലൻ റവ. ഫാദർ ജോബിൻ ജോസഫിന്റെ നേത്യത്വത്തിൽ ആരംഭിച്ച ബൈബിൾ കൺവെൻഷനിൽ ന്യൂസിലാൻഡിലെ വിവിധ ഇടവകകളിൽ നിന്നും ധാരാളം വിശ്വാസികൾ ഒാരോ മാസവും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു. 

മേയ്13 ന് 59 പൈൻ അവന്യുവിൽ സെന്റ് പയസ് ചർച്ചിൽ മദേർ‌ഡ് ഡേ ആഘോഷങ്ങൾ നടക്കും. വൈകിട്ട് 4.30 ന് ജപമാല, 5.00 നു വിശുദ്ധ കുർബാന തുടർന്ന് അമ്മമാർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.