Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്റ്റേജ് ഷോയുമായി മോഹൻലാൽ ഓസ്ട്രേലിയയിലെത്തുന്നു

mohanlal-show

പെർത്ത്∙ താരചക്രവർത്തി മോഹൻലാലിനെ വരവേൽക്കാൻ ഓസ്ട്രേലിയ തയാറെടുത്തു കഴിഞ്ഞു. ആദ്യമായിട്ടാണ് മോഹൻലാൽ  ഓസ്‌ട്രേലിയയിൽ ഒരു പ്രോഗ്രാമുമായി  കാണികൾക്ക്‌ മുന്നിൽ എത്തുന്നത്.  ജൂൺ എട്ടു  മുതൽ 11 വരെ പെർത്ത്, സിഡ്നി, ബ്രിസ്‌ബേൻ, മെൽബൺ എന്നീ വൻ നഗരങ്ങളിൽ മോഹൻ ലാലിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന കലാ മാമാങ്കത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. 

ഗായകരായ എം.ജി. ശ്രീകുമാർ, റഹ്‍മാൻ, പ്രീതി വാര്യർ, ശ്രേയ ജയ്ദീപ് എന്നിവരുടെ ലൈവ് ഓർക്കസ്ട്രയോടെയുള്ള സംഗീത വിരുന്നും ഉണ്ടാകും. നൃത്തച്ചുവടുകളോടെ മീരാ നന്ദനും  പ്രയാഗ മാർട്ടിനും വേദിയിലെത്തും. ഹാസ്യത്തിന്റെ പുതിയ പര്യായമായ ഹരീഷ് കണാരൻ, മനോജ് ഗിന്നസ്, അനിൽ  ബാബു, ദേവരാജ് എന്നിവരും ഈ മെഗാ ഷോയിൽ ഒത്തുചേരുന്നുണ്ട്.

വിവിധ നഗരങ്ങളിലെ പ്രോഗ്രാം ഇപ്രകാരമാണ് :

പെർത്ത്: ജൂൺ 8ന് പെർത്ത് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 

സിഡ്‌നി: ജൂൺ 9ന് ഒളിംപിക്‌ പാർക്കിലെ സ്പോർട്സ് സെന്ററിൽ 

ബ്രിസ്‌ബേൻ: ജൂൺ 10നു ബ്രിസ്‌ബേൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിയിൽ 

മെൽബൺ: ജൂണ്‍ 11 ന്  സെന്റ് കിൽഡ പാലീസ് തീയറ്ററിൽ 

മുൻ വർഷങ്ങളിൽ  യേശുദാസ് , ജയചന്ദ്രൻ, ചിത്ര, മനോ എന്നീ പ്രശസ്ത ഗായകരുടെ ഷോ മികച്ച രീതിയിൽ  നടത്തിയിട്ടുള്ള  ശ്രീ വേണു നടരാജൻ, മനോജ്, ഷിബു എന്നിവർ നേതൃത്വം നൽകുന്ന പാരാമൗണ്ട് ഇവെന്റ്സും, സൈബർ സിസ്റ്റംസും സംയുക്തമായിട്ടാണ്  ലാലേട്ടന്റെ ഓസ്ട്രേലിയ മെഗാ ഷോ അരങ്ങിൽ എത്തിക്കുന്നത്. മലയാളികളിൽ നിന്നും മികച്ച പ്രതികരണമാണ് മോഹൻലാൽ ഷോയ്ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നേരിട്ട് കാണുവാൻ ഉള്ള അസുലഭ അവസരം ആഗ്രഹിക്കുന്ന മലയാളികൾ ടിക്കറ്റ് കരസ്ഥമാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ പറഞ്ഞിട്ടുള്ളവരുമായി ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു:

പെർത്ത് : വേണു - 0405900320 , മനോജ് - 0431142568, ഷിബു - 0488775178, 

സിഡ്‌നി: 0470293581

ബ്രിസ്‌ബേൻ:0413407783

മെൽബൺ:0433616710

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.