Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പെർത്തിൽ ബൈബിൾ കലോത്സവം 2018 പ്രൗഢഗംഭീരമായി

bible-kalolsavam-1

പെർത്ത്∙സെന്റ് ജോസഫ് സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കലോത്സവം ഏപ്രിൽ 28, മേയ് 5 തീയതികളിൽ പ്രൗഢഗംഭീരമായി കൊണ്ടാടി.  ഈശ്വര വിശ്വാസവും ധാർമ്മികമൂല്യങ്ങളും കുട്ടികളിൽ  പോഷിപ്പിക്കുകയും പഠ്യേതര കഴിവുകൾ പുഷ്‌പിച്ചെടുത്തു മികച്ച പ്രതിഭകളാക്കുകയാണ് ബൈബിൾ കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്.

bible-kalolsavam2

എണ്ണൂറിലധികം മതബോധന വിദ്യാർത്ഥികൾ അഞ്ചു ഗ്രൂപ്പുകളിലായി  ഇതിന്റെ  ഭാഗമായി വരുന്ന വിപുലവ്യാപ്തി ആണ് ഏറ്റവും വലിയ സവിശേഷത. ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തകല്ലേൽ വിസി ഔപചാരികമായി ഉദ്ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ നിരവധി വൈദികർ പങ്കെടുത്തു. ചിത്രരചനാ, ഉപന്യാസം, കവിതാരചന, പാട്ട്, ബൈബിൾ വായന, മലയാളത്തിലും ഇംഗ്ലീഷിലും നടന്ന പ്രസംഗമത്സരങ്ങൾ എന്നിവയായിരുന്നു ആദ്യദിനത്തിൽ മത്സരങ്ങൾ. 

മേയ് 5ന് ഉച്ചക്ക് രണ്ടിന് ആരംഭിച്ച ബൈബിൾ ക്വിസ്  മത്സരം ഇളംതലമുറയ്ക്ക് ബൈബിളിലുള്ള അഗാധപാണ്ഡിത്യം വെളിപ്പെടുത്തി. നിറഞ്ഞു തിങ്ങിയ ജനസാഗരത്തിൽ ത്രസിപ്പിക്കുന്ന ഗാനമേള ആവേശത്തിന്റെ അലയടികൾ തീർത്തു. കേരള ക്രൈസ്തവ കലാരൂപമായ മാർഗംകളി പാരമ്പര്യത്തനിമയാർന്നതായിരുന്നു.  ക്രൈസ്തവ പ്രച്ഛന്ന മത്സരവും നിശ്ചലദൃശ്യങ്ങളും വർധിച്ച ആരവത്തോടെയും കരഘോഷത്തോടെയുമാണ് സദസ് വരവേറ്റത്. വർണ്ണാഭമായ നൃത്തമത്സരങ്ങൾ പ്രവാസികളായ കാണികൾക്ക് ഒരു യുവജനോത്സവം ആസ്വദിക്കുന്ന പ്രതീതി നൽകി. വേദിക്ക് ഉള്ളിൽ കലാസദ്യ അരങ്ങു തകർക്കുമ്പോൾ വേദിക്ക് പുറത്തു മാതൃവേദിയുടെ വിഭവസമൃദ്ധമായ പാചകവിഭവങ്ങളും പിതൃവേദിയുടെ നടൻ തട്ടുകടയും ഗൃഹാതുരത്വത്തിന്റെ സ്മരണകൾ സമ്മാനിച്ചു. 

bible-kalolsavam5

ബൈബിൾ നാടകങ്ങൾ കാണികൾ ഇമവെട്ടാതെ നോക്കി നിന്നു. പ്രധാനധ്യാപകൻ പ്രകാശ് ജോസഫിനായിരുന്നു പരിപാടിയുടെ ഏകോപന ചുമതല. തുടർച്ചയായി മൂന്നാം പ്രാവിശ്യവും ഒന്നാം സമ്മാനം കരസ്ഥമാക്കി ഒലിവ് ഹൗസ്  ജൈത്രയാത്ര തുടർന്നു. ജോർദാസ് തരിയത്ത്,  ലീന ജേക്കബ് എന്നിവരാണ് ഒലിവ് ഹൗസിനെ നയിച്ചത്. രണ്ടാം സമ്മാനം  കിട്ടിയ കാർമ്മൽ ഹൗസിനെ പ്രിൻസ് സെബാസ്റ്റ്യനും മൂന്നാം സമ്മാനം കിട്ടിയ സിനായ് ഹൗസിനെ ജിനി ബൈജുവും നയിച്ചു.  

bible-kalolsavam-4

2018 ലെ ATAR അവാർഡ് ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.5% മാർക്ക് നേടിയ ഡെറിക് ബാബുവിനായിരുന്നു.  സമ്മാനദാനത്തോടുകൂടി പരിപാടികൾ വിസ്മൃതിയിലേക്ക് തെന്നി മറഞ്ഞപ്പോൾ ഒരു കുടുംബത്തിലെ ആഘോഷം കഴിഞ്ഞ സംതൃപ്തി നിറഞ്ഞ മനസ്സോടെ ആണ് ആളുകൾ വേദി ഒഴിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.