Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സുമേഷ് പള്ളത്ത് നിര്യാതനായി

sumesh

മെൽബൺ∙ ശ്രീനാരായണ മിഷന്റെ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്വുയമായിരുന്ന സുമേഷ് പള്ളത്ത് (39) നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. ശ്രീനാരായണ മിഷന്റെ മെൽബണിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

ഡാൽഡിനോംഗ് സൗത്തിൽ സുമേഷ് സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ ധന്യ ഫ്രാങ്ക്സ്റ്റൺ ഹോസ്പിറ്റലിലെ നഴ്സാണ്. മക്കൾ സിയോണ, ദിയാൻ. ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും: Bunurong Memorial Park 790 Frankston Dandenong Road, Dandenong South.

വാര്‍ത്ത∙ ജോസ് എം. ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.