Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാം വധക്കേസ്: ഭാര്യയുടെയും കാമുകന്റെയും ശിക്ഷ 21ന്

sam-muder

മെല്‍ബൺ∙യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ(34) ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്ന കേസില്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സാമിന്റെ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 21ന് വിക്ടോറിയന്‍ സുപ്രീംകോടതി പ്രഖ്യാപിക്കും.

കേസിൽ പ്രതികളായ സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് പതിനാലംഗ ജൂറി വിധിച്ചിരുന്നു. ശിക്ഷ സംബന്ധിച്ച് പ്രതികളുടെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഇന്നലെ അരുണിന്റെ അഭിഭാഷകന്റെ വാദം കേട്ട ശേഷമാണു കോടതി ശിക്ഷ വിധിക്കുന്ന തീയതി പ്രഖ്യാപിച്ചത്. സോഫിയയുടെ ശിക്ഷ സംബന്ധിച്ച വാദം കഴിഞ്ഞ മാര്‍ച്ച്‌ 20ന് കേട്ടിരുന്നു.

Sam-murder-photo-1 കൊല്ലപ്പെട്ട സാം ഏബ്രഹാം

മാനസിക പ്രശനങ്ങൾ ഉള്ള വ്യക്തിയാണ് അരുണെന്നു തെളിയിക്കാനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഉള്ള മാനസിക രോഗ വിദഗ്ധരുടെ റിപ്പോർട്ടുകളും രേഖകളും അരുണിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ആത്മഹത്യ പ്രവണതയും ഉത്കണ്ഠയും വിഷാദരോഗവും ഉള്ളയാളാണ് അരുണെന്നും റിമാൻഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അരുൺ മാനസികരോഗ ചികിത്സാ വാർഡിൽ ആണു കഴിഞ്ഞിരുന്നതെന്നും വാദിച്ചു.

ഏറെ നാളായി അരുൺ തന്റെ ഭാര്യയിൽ നിന്നും നാലു വയസ്സുകാരനായ മകനിൽ നിന്നും പിരിഞ്ഞു കഴിയുകയാണ്. കുടുംബത്തിന് ഓസ്‌ട്രേലിയയിലെത്തി അരുണിനെ സന്ദർശിക്കാൻ സാധിക്കില്ല. ഇതു മൂലം അരുണിന് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.കൂടാതെ ജയിലിൽ ആയിരിക്കുമ്പോൾ മറ്റ് പ്രശ്നങ്ങളിലൊന്നും ഏർപ്പെടാതെ നിരവധി പഠനങ്ങൾ അരുൺ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അരുണിനു ശിക്ഷ കുറച്ചു നല്‍കണം എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഭാര്യ സോഫിയയും നാലു വയസ് പ്രായമുള്ള മകനുമൊപ്പം താമസിച്ചിരുന്ന എപ്പിങ്ങിലെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ സാം മരിച്ച നിലയില്‍ കാണപ്പെട്ടത് 2015 ഒക്ടോബര്‍ 14ന് ആയിരുന്നു. ഹൃദയാഘാതംമൂലം ആണ് സാം മരിച്ചതെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ഭാര്യ സോഫിയ മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്കരിച്ച ശേഷം മെല്‍ബണിലേക്ക് മടങ്ങി.

പോസ്റ്റ്മോർട്ടത്തില്‍ സാമിന്റെ രക്തത്തില്‍ അമിതമായ തോതില്‍ സൈനൈഡ്‌ കാണപ്പെട്ടതിനെത്തുടർന്നാണു കൊലപാതകം ആണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. പിന്നീട് അരുണിന്റെയും സോഫിയയുടെയും നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ്, ഒന്‍പത് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ഓഗസ്റ്റ്‌ 12ന് ഇരുവരെയും അറസ്റ്റ് ചെയ്തു. അന്നു മുതല്‍ ഇരുവരും റിമാന്‍ഡില്‍ കഴിയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.