Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

25വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങി ഉഴവൂർ ഒഎൽഎൽഎച്ച്എസ് സുഹൃത്തുക്കൾ

എബി പൊയ്ക്കാട്ടിൽ
SUU

മെൽബൺ∙ സൗഹൃദങ്ങൾ പുതുക്കുന്ന, ഓർമ്മകൾ പങ്കിടുന്ന  25വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂർ ഒഎൽഎൽഎച്ച്എസ് 92  ബാച്ച്  സുഹൃത്തുക്കൾ. ലോകമെമ്പാടും  ചിതറിക്കിടക്കുന്ന സുഹൃത്തുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു കലാലയ സൗഹൃദത്തിന്റെ 25–ാം ജൂബിലി  ആഘോഷവും അവിടെ നിന്നു മുന്നോട്ട് പരസ്പരം സ്നേഹിക്കുകയും സഹായഹസ്തങ്ങൾ  നൽകി കൂട്ടുകാരുടെ ഉയർച്ചക്കായി  കൈകോർക്കുകയും ചെയ്യുക എന്ന ആശയം ഒഎൽഎൽഎച്ച്എസ്  യുകെ  സൗഹൃത്തുക്കളുടെ ആയിരുന്നു. ആ തുടക്കത്തിൽ നിന്നും ലോകമെമ്പാടും ഓർമ്മക്കൂട്ട് എന്ന സൗഹൃദവർഷം പടർന്ന് സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിന്റെ വലിയൊരു തണൽ മരമായി ഓഗസ്റ്റ് മൂന്നിന് നടക്കുന്ന സൗഹൃദ സുദിനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

തങ്ങളുടെ മാതൃവിദ്യാലയത്തിനായി വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക, തങ്ങളിൽ നിന്നും വേർപെട്ടുപോയ പ്രിയ സൗഹൃത്തുക്കൾ റോയി , പീറ്റർ എന്നിവർക്കായി സ്മരണ അർപ്പിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുക തുടങ്ങി ഓർമ്മക്കുട്ട് സൗഹൃദ കമ്മിറ്റി  അണിയറപ്രവർത്തനങ്ങളിൽ ആണ്. 

ഓഗസ്റ്  3 നു പഴയ ക്ലാസ് റൂമിൽ ഒത്തുകൂടി ഓർമകളുടെ മധുരം നുണഞ്ഞു സംഗീതവും നൃത്തവും നിറഞ്ഞ കലാസന്ധ്യയിൽ ഗുരുക്കന്മാരെ ആദരിച്ചു സകുടുംബം എല്ലാവരും പങ്കുകൊള്ളുമ്പോൾ സൗഹൃദക്കൂട്ടായ്മകളിലെ വിഭിന്നമായ ഒന്നായിരിക്കും ഓർമ്മക്കൂട്ട് എന്ന ഒഎൽഎൽഎച്ച്എസ് 92 സിൽവർ ജൂബിലി ആഘോഷം എന്നുറപ്പിച്ചു പറയാം .

ഓഗസ്റ്റ് 3  എന്നു സൗഹൃദത്തിന്റെ തൂലികയിൽ എഴുതിയ ആ  ദിവസത്തിനായി കാത്തിരിക്കുകയാണ് 92 ബാച്ചിലെ കൂട്ടുകാർ

ഒഎൽഎൽഎച്ച്എസ് സുഹൃത്തുക്കളുടെ ഓർമക്കൂട്ടിന്റെ ഓസ്‌ട്രേലിയൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജോ സൈമൺ ഉറവക്കുഴിയിൽ , ഷിബു പനംതാണത്, രാജു ഒറ്റത്തങ്ങാടിയിൽ , ബിജോ എബ്രഹാം , ആശ  പച്ചിക്കര , സ്മിത ജോമോൻ ( മെൽബൺ ) , അനിത ജയ്മോൻ (ബ്രിസ്േബൻ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.