Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കൾ

Brisbane-paithrukam

ബ്രിസ്ബേൻ ∙ നാലാമത് ഓഷ്യാന ക്നാനായ കൺവെൻഷൻ ‘പൈതൃകം 2018’ ന്റെ മുഖ്യാതിഥികളായി ചിങ്ങവനം ആർച്ച് ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസ്, ക്നാനായ കാത്തോലിക് ബിഷപ്പ് മാർ ജോർജ്‌ പള്ളിപ്പറമ്പിൽ, ബ്രിസ്‌ബേൻ ആർച്ച് ബിഷപ് മാർ മാർക്ക് കോൾറിഡ്ജ്, സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ തുടങ്ങിയവർ എത്തുന്നു. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ അഞ്ച്, ആറ്, ഏഴ് തിയതികളിയായി ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക് കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്ന പൈതൃകം 2018 ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

ഒക്ടോബർ അഞ്ചും ആറും തിയതികളിയായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും വിശുദ്ധ കുർബാനയിലും മേൽപ്പറഞ്ഞ ബിഷപ്പുമാർ അടക്കമുള്ള ആത്മീയ നേതാക്കൾ നേതൃത്വം നൽകുകയും സജീവമായി പങ്കെടുക്കുകയും ചെയ്യും. തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്നാനായ സമൂഹം വിശ്വാസവവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയർത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ പൈതൃകം 2018 ഇൽ  ക്നാനായ സമൂഹത്തെ സ്നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പൈതൃകത്തിന്റെ വൻ വിജയത്തിനായി എല്ലാവരുടെയും പ്രാർഥന സഹായം അഭ്യർഥിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.