Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മേരി ജോർജിന്റെ പൊതുദർശനം നാളെ

merry

മെൽബൺ∙ മെൽബണിലെ ആദ്യകാല മലയാളിയും മലയാളി അസേസിയേഷന് തുടക്കംക്കുറിച്ച ടോം ജോർജിന്റെ ഭാര്യയുമായ മേരി ജോർജി (കുഞ്ഞുമോൾ) ന്റെ മൃതദേഹം നാളെ വൈകീട്ട് 6 മുതൽ 8 വരെ ഡോങ്കാസ്റ്ററിലുളള ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽ സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും. (816, Doncaster Road, Doncaster). വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. 

ശവസംസ്കാരം 4നു 12.30 നും മെൽബൺ സെമിത്തേരിയിൽ നടത്തപ്പെടും. (College Crescent | Parkville). മക്കൾ ഗാരി, ജെറി. ശാന്താളും പ്രീതയുമാണ് മരുമക്കൾ. 

മേരി ജോർജിന്റെ വേർപാടിൽ വിക്ടോറിയ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്സും മറ്റു മലയാളി സംഘടനകളും ദുഃഖം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് ഒട്ടനവധി സഹായങ്ങൾ നൽകിയ മേരി ജോർജിന്റെ വിയോഗം മലയാളികൾക്ക് തീരദുഃഖമാണെന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു. 

വാർത്ത∙ ജോസ് എം. ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.