Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ ഓഐസിസി ഓസ്ട്രലിയാ അനുമോദിച്ചു

mullappalli-ramachadran

തിരുവനന്തപുരം∙ നിയുക്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഓഐസിസി ഓസ്ട്രേലിയാ ഇന്ദിരാ ഭവനിൽ വച്ച് ഹാരമണിയിച്ചു. പുതിയതായി ചാർജെടുത്ത ചടങ്ങിൽ ഓ. ഐ. സി.സി. ഓസ്ട്രേലിയാ പ്രസിഡന്റ് ഹൈനസ് ബിനോയി കെ.പി.സി.സി.പ്രസിഡന്റിനെ ഷാളണിയിച്ചു. ഇന്ദിരാഭവനിൽ കോൺഗസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും പ്രവാഹമായിരുന്നു. ഓഐസിസി ഓസ്ട്രേലിയായുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും കെ.പി.സി.സി.യുടെ സജീവ പിന്തുണയുണ്ടാകുമെന്ന് മുല്ലപ്പള്ളി ഓഐസിസി. ഓസ്ട്രേലിയായെ അറിയിച്ചു. 

കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന സമീപനവുമായി മുമ്പോട്ടു പോകണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഓഐസിസി.പ്രസിഡന്റിനെ കൂടാതെ യൂത്ത് കോൺഗ്രസ് 

സംസ്ഥാന അധ്യക്ഷൻ അഡ്വ. ഡീൻ കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രാജേഷ് ബാബു, സി.ആർ. പ്രശാന്ത് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.