Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദുരിതാശ്വാസത്തിനായി പെർത്തിൽ കർഷക മാർക്കറ്റും മൾട്ടികൾച്ചറൽ ഗാനമേളയും

pic

പെർത്ത്∙ കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി  സരിഗമ ‘സംഗീത സ്വാന്ത്വനം’ പ്രോഗ്രാം ഒക്ടോബർ 5 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ആറു വരെ കാനിങ്‌ടൻ ടൗൺ ഹാളിൽ അരങ്ങേറും. കിസാൻ മാർക്കറ്റൽ അടുക്കള തോട്ടത്തിന് വേണ്ട കറിവേപ്പ്, പച്ചമുളക്, കാന്താരി മുളക്, പയർ,  തക്കാളി, തുളസി, കപ്പ തുടങ്ങിയ പച്ചക്കറിയിനം തൈകളും മിതമായ നിരക്കിൽ ലഭ്യമാണ്..

കൂടാതെ, മുഖ്യ-പ്രായോജകരായ “ഗോ4 ഓർഗാനിക്” കമ്പനി ഇന്ത്യയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തു വിതരണം ചെയ്യുന്ന ജൈവവളവും കീടനാശിനികളും കിസാൻ മാർക്കറ്റിലെ കമ്പനി സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ്.

പരിപാടിയിലെ പ്രധാന ആകർഷണമായ ജനകീയ ഗാനമേളയിൽ മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള മുപ്പതോളം ഗായകർ  ശ്രുതി മധുരമായ ഗാനങ്ങൾ ആലപിക്കും. കലാഭവൻ മണിയുടേതുൾപ്പെടെയുള്ള നാടൻ പാട്ട്, നാടോടി-നൃത്തം, കവിതാലാപനം, തുടങ്ങിയ ഇനങ്ങൾ  പരിപാടിക്കു വൈവിധ്യമേകും. 

പെർത്തിലെ പതിനഞ്ചോളം ഹാസ്യസാമ്രാട്ടുകൾ അണിനിരക്കുന്ന തട്ടുതകർപ്പൻ കോമഡി സ്‌കിറ്റാണ്  മറ്റൊരു ഹൈലൈറ്റ്. ഹൈദരാബാദ് സ്വദേശി തയ്യാറാക്കുന്ന ഒറിജിനൽ ദം-ബിരിയാണി, ചപ്പാത്തി-കോഴിക്കറി, മധുര പലഹാരങ്ങൾ തുടങ്ങിയ കൊതിയൂറുന്ന മറ്റു ഭക്ഷണവിഭവങ്ങളും പ്രധാന ആകർഷണങ്ങളായിരിക്കും.

പ്രോഗ്രാം വഴിയായി ലഭിക്കുന്ന അത്യാവശ്യ ചെലവു കഴിച്ചുള്ള മുഴുവൻ തുകയും  കേരളത്തിലുണ്ടായ ദുരന്തം മൂലം ഏറ്റവും ക്ലേശമനുഭവിക്കുന്നവർക്ക്,  ഇടനിലക്കാരെയും മറ്റും ഒഴിവാക്കി, നേരിട്ടെത്തിക്കുവാനാണ് ഉപയോഗപ്പെടുത്തുക. ജാതി,മത,സംഘടനാ ഭേദമന്യേ, എല്ലാ സുമനസ്സുകളും ഈ യജ്ഞത്തിൽ സദയം കൈകോർക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. പരിപാടിയിൽ പങ്കു ചേരാൻ കഴിയാത്തവർക്ക് പണമായും പച്ചക്കറി വിത്ത്/തൈകളായും മറ്റും സഹായിക്കാവുന്നതാണ്.

Event details: 

Date & Time: 05 October 2018, 5PM starts

Address: Canning Town Hall, 1317 Albany Hwy, Cannington WA 6107

കൂടുതൽ വിവരങ്ങൾക്ക് :  www.saregamaperth.com

Johnson (Program Coordinator) +61 422 590 187

0432 644 847 Radheesh 

0421 591 197 Rejeesh 

0421 919 819 Sunil  

0434 009 853 Shobha

0430 807 710 Baiju

0410 431 950 Joju 

0468 688 789 Shiju 

0449 981 970 Vijay

0434 583 940 Pradeep

0469 947 953 Sheeba

0426 546 829 Nirmal

0405 202 516 Bighnaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.