Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സുവർണ പ്രഭയിൽ ‘പൈതൃകം 2018’ന് വേദിയൊരുങ്ങി

paithrukam-2018

ബ്രിസ്ബെയ്ൻ ∙ ആഗോള ക്നാനായക്കാർ നെഞ്ചിലേറ്റിയ ഓഷ്യാനയിലെ ക്നാനായക്കാരുടെ സ്വപ്ന സാക്ഷാത്കാരമായ ‘പൈതൃകം 2018’ ന് പൊൻതിരി തെളിയുവാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ നാനാദിക്കിലും അധിവസിക്കുന്ന ക്നാനായക്കാരുടെ കണ്ണും  കാതും ഇനി  ഓസ്ട്രേലിയയിലെ ലോക പ്രശസ്തമായ ഗോൾഡ്‌കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ അഞ്ച്, ആറ്, ഏഴ് തിയതികളിൽ ഒത്തുചേരുമ്പോൾ അത് ക്നാനായ പൈതൃകവും പാരമ്പര്യവും തനിമയും ഒരുമയും വിശ്വാസപ്രഖ്യാപനവും  തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്.

കെസിസിഒ നേതൃത്വം നൽകുന്ന ആയിരത്തി അഞ്ഞൂറിൽ പരം വരുന്ന ക്നാനായക്കാരുടെ ഈ മാമാങ്കത്തിന് സഭാപിതാക്കന്മാരും വൈദികരും ജന സാമുദായിക നേതാക്കന്മാരും സാക്ഷ്യം വഹിക്കും. ഒക്ടോബർ അഞ്ചിന് കൊടിയേറുന്ന പൈതൃകം 2018 ലെ എല്ലാ പരിപാടികളും വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതും വിവിധ കലാ–കായിക മത്സരങ്ങൾ, ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന റാലി, ഒത്തൊരുമയുടെ പ്രഖ്യാപനമായ പൊതുസമ്മേളനം എന്നിവയുടെ വർണ്ണപ്പൊലിമയാൽ സമ്പന്നവുമായിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു. 

ലോകത്താകമാനമുള്ള ക്നാനായക്കാർക്ക് ഈ സുവർണ്ണ നിമിഷങ്ങൾ വീക്ഷിക്കുന്നതിന് ‘ലൈവ് ടെലികാസ്റ്റ്’ ഒരുക്കിയിട്ടുണ്ട്. ഇനിയുള്ള മൂന്നു ദിവസങ്ങളിൽ എല്ലാവരെയും ‘പൈതൃകം 2018’ന്റെ സംഗമവേദിയിലേക്ക് സംഘാടകരായ ബ്രിസ്ബെയ്ൻ ക്നാനായ കത്തോലിക്കാ  കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.