Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്നാനായ കാത്തലിക് മിഷനിൽ തിരുന്നാൾ ആഘോഷിച്ചു

knanaya

മെൽബെൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബെൺ ജപമാല രാഞ്ജിയുടെ ആറാമത് തിരുന്നാൾ സെപ്റ്റംബർ 30 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ വച്ച് ആഘോഷിച്ചു. സെപ്റ്റംബർ 22 നു കുടുംബ നവീകരണ ധ്യാനത്തോടുകൂടി ആരംഭിച്ച തിരുന്നാൾ അന്നേദിവസം തന്നെ ചാപ്ലയിൻ ഫാ. തോമസ്  കുമ്പുക്കലും, ഫാ. സിറിൾ ഇടമനയുടെയും  കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തി. ഫാ.സിറിൾ ഇടമന തിരുന്നാൾ സന്ദേശം നൽകി.

തിരുനാൾ പ്രദക്ഷണത്തിന് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. പ്രദക്ഷണത്തിനു ശേഷം ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം നൽകുകയും അതിനു ശേഷം  അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയാറായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് മെമ്പേഴ്സിന്റെ പ്രസുദേന്തി വാഴ്ചയും നടത്തി. 

knanaya1

കലാപരിപാടികള്‍ ഒഴിവാക്കി, അതിലൂടെ ലാഭിച്ച തുക കോട്ടയം അതിരൂപതാ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 

കൈക്കാരന്മാരായ ബേബി കരിശ്ശേരിക്കൽ, ആന്റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ബൈജു ഓണശ്ശേരിൽ, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രസുദേന്തിമാരായ സജീവ് സൈമൺ മംഗലത്ത്, അജേഷ് പുളിവേലിൽ, സജി  ഇല്ലിപ്പറമ്പിൽ, ജേക്കബ് പോളക്കൽ, ജേക്കബ് കോണ്ടൂർ, ജോജി പത്തുപറയിൽ, ബൈജു ഓണശ്ശേരിൽ, ബിനോജി പുളിവീട്ടിൽ, ബിനോയ് മേക്കാട്ടിൽ, ജോബി ഞെരളക്കാട്ട്, അലൻ നനയമർത്തുങ്കൽ, ബേബി കരിശ്ശേരിക്കൽ, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടിൽ, ജോ മുരിയാന്മ്യാലിൽ, സോളമൻ പാലക്കാട്ട്, ജോർജ് പൗവത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . 

knanaya1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.