Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സെന്റ്.മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒവിബിഎസ് ഞായറാഴ്ച സമാപിക്കുന്നു

മെൽബൺ∙∙ മെൽബൺ സെന്റ്.മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒക്ടോബർ 4നു ഒവിബിഎസ് 7നു ഞായറാഴ്ച്ച വിശുദ്ധ കുർബാനാനന്തരം കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി സമാപിക്കും. ദൈവം നമ്മെ മെനയുന്നു എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. രാവിലെ 9.30 ക്ക് പ്രാർഥനയോടു കൂടി ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ടു 4നു സമാപിക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, ജീവിത മൂല്യവർധനവിനുതകുന്ന മാർഗ നിർദ്ദേശങ്ങൾ, കലാകായിക പരിശീലനങ്ങൾ, ബൈബിൾ ക്വിസ്, ഗ്രൂപ്പ് ആക്ടിവിറ്റിസ് മുതലായവ  ഈ ദിവസങ്ങളിലെ പ്രധാന ആകർഷണങ്ങളായിരിക്കും.

ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ, സഹ വികാരി റവ. ഫാ. സജു ഉണ്ണുണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഞായറാഴ്ച നടത്തുന്ന സമാപന സമ്മേളനത്തിൽ ഒവിബിഎസിനെ കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും വിവിധ ക്ലാസുകളിലുള്ളവരുടെ പരിപാടികളും അവതരിപ്പിക്കപ്പെടും. 150 ഓളം വിദ്യാർഥികൾ സംബന്ധിച്ച ഈ വർഷത്തെ ഒവിബിഎസ് ഞായറാഴ്ച സ്നേഹവിരുന്നോടു കൂടി സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.