Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാർവിൻ മലയാളി അസോസിയേഷൻ, പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി

Fund-raiser

ഡാർവിൻ∙ കേരളത്തെ നടുക്കിയ പ്രളയ ദുരിതത്തിലകപ്പെട്ട  ഉറ്റവരും ഉടയവരുമായ ലക്ഷോപലക്ഷം ജനങ്ങൾക്ക് ഒരു കൈത്താങ്ങാകാനും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകാനും വേണ്ടി ഡാർവിൻ മലയാളി അസോസിയേഷൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം നടത്തി.

പ്രവാസികളായ ഡാർവിനിലെ മലയാളികൾ തങ്ങളുടെ നാടിനോടുള്ള സ്നേഹവും കടപ്പാടും കർമഫലത്തിൽ കൊണ്ടുവരുവാൻ അവരുടെ വേതനത്തിൽ നിന്നും വിഹിതം കണ്ടെത്തി നൽകുന്നതിൽ അഭിമാനിക്കുന്നു. അതിനായി ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് തങ്ങളുടെ ഓണസദ്യ ഒഴിവാക്കി സ്റ്റേജ് ഷോ ഉൾപ്പെടെയുള്ള കലാപരിപാടികളിൽ നിന്നും സമാഹരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.

അസോസിയേഷന്റെ ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണ പരിപാടിയിൽ, പ്രസിഡന്റ് രാജീവ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടോറി ഗവൺമെന്റിനെ പ്രതിനിധീകരിച്ചു ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാനിസൺ, ടൂറിസം മന്ത്രി ലോറെൻ മോസസ്, ലുക്ക് ഗോസ് ലിംഗ് എംപി എന്നിവർ പങ്കെടുത്തു. തൽസമ്മേളനത്തിൽ കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതത്തിന്റെ ഭീകരതയെക്കുറിച്ചു മനസ്സിലാക്കി നോർത്തേൺ ടെറിട്ടോറി ഗവൺമെന്റിന്റെ വകയായി $10000, DMA വഴിയായ നൽകി. ഈ അവസരത്തിൽ ഇതിനായി യത്നിച്ച എല്ലാ നോർത്തേൺ ടെറിട്ടറി ഗവൺമെന്റിന്റെ പ്രതിനിധികളെയും നന്ദിയോടെ സ്മരിക്കുന്നു.

DMA സമാഹരിച്ച $15000 ഉം നോർത്തേൺ ടെറിട്ടോറി ഗവൺമെന്റു നൽകിയ $10000 ഉം ചേർത്ത് $25000 ശനിയാഴ്ച 29–09–2018 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.