Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘ഗുരുദർശ സമീക്ഷ’ ഗുരുപ്രസാദ് സ്വാമികളുടെ പ്രഭാഷണം 27ന്

Sree-Narayana-Guru

മെൽബൺ∙ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദിനും സംഘത്തിനും മെൽബൺ ആസ്ഥാനമായ ശ്രീനാരായണ കൂട്ടായ്മ ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയ  സ്വീകരണം നൽകുന്നു. ചരിത്രത്തിൽ ആദ്യമായാണു ശിവഗിരിയിലെ സന്യാസിമാർ ഉൾപ്പെടുന്ന ഔദ്യോഗിക സംഘം ഓസ്ട്രേലിയ സന്ദർശിക്കുന്നത്. ശ്രീ നാരായണ ഗുരുദേവൻറെ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുവൻ പ്രവർത്തിക്കുന്ന സംഘടനയാണു ഗുരുധർമ്മ പ്രചാരണ സഭ. 

sree

ഒക്ടോബർ 27നു ക്രൈഗീബേണിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്വാമിമാരായ ബ്രഹ്മശ്രീ ഗുരുപ്രസാദ്, ബ്രഹ്മശ്രീ ഋതംബരാനന്ദ (മുൻ സെക്രട്ടറി, ശിവഗിരി മഠം)  എന്നിവർ സംസാരിക്കും. ബിഷപ്പ് മാർ ബോസ്കോ പുത്തൂർ (സിറോ മലബാർ കാത്തലിക്‌ ബിഷപ്പ്, ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ്.) ‘ഗുരുദർശ സമീക്ഷ’ ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. മെൽബണിലെ പ്രമുഖ കലാസാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.

പ്രവേശനം സൗജന്യമാണ്. ബുക്കിങ്ങ് ആവശ്യമാണ്. സീറ്റ് മുൻകൂട്ടി റിസർവ് ചെയ്യേണ്ടവർ സംഘാടകരുമായി ബന്ധപ്പെടുക. വിവരങ്ങൾക്കും ബുക്കിങ്ങിനും: Santhosh Kumar: 0450964057, Arun Rajan :0401764129.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.