Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ 18 ന് ഓസ്ട്രേലിയയിൽ

mercykutty

സിഡ്നി∙ കേരളത്തിലുണ്ടായ ദുരന്തത്തിന്റെ പുനർ നിർമ്മിതിക്കായി കേരള ഗവൺമെന്റിന്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കേരള ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിസഭാ തീരുമാന പ്രകാരം ഓസ്ടേലിയ സന്ദർശിക്കുന്നു. ഓസ്ട്രേലിയായിലെ പ്രധാന നഗരങ്ങളായ സിഡ്നി, മെൽബൺ  എന്നിവിടങ്ങളിലാണ് പ്രധാനമായും ധന ശേഖരണം നടത്തുന്നത്. അതിന് ശേഷം ഗവൺമെന്റിന്റെ ഔദ്യാഗിക ക്ഷണപ്രകാരമുള്ള പൊതു പരിപാടിയിൽ ടാസ്മാനിയൻ തലസ്ഥാനമായ ഹോബാർട്ടിലും മന്ത്രി പങ്കെടുക്കും. 

ഒക്ടോബർ 19-20 തീയതികളിൽ സിഡ്നിയിലും 21 - ന് മെൽബണിലും വിവിധ സംഘടനാ പ്രതിനിധികളെയും വിശിഷ്ട വ്യക്തികളെയും കാണുകയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ടുകൾ ഏറ്റുവാങ്ങുകയും ചെയ്യും. നവകേരള സൃഷ്ടിക്കായുള്ള ഈ ഉദ്യമത്തിൽ മുഴുവൻ അസോസിയേഷനുകളും വ്യക്തികളും പങ്കാളികളാകണമെന്ന് ലോക കേരള സഭാംഗം വിഎസ്. അമേഷ്കുമാർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.