Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആത്മീയ ജീവിതം പക്വത പ്രാപിക്കുന്ന ഇടമാണ് ഇടവക : മോൺ ഫ്രാൻസിസ് കോലഞ്ചേരി

francis

ടൗൺസ്‌വില്ലെ∙ സ്വർഗ്ഗത്തെ ലഷ്യമാക്കി തീർഥാടനം ചെയ്യുന്ന ഭൗമിക സഭയിൽ ആൽമീയ ജീവിതം പക്വത നേടുന്ന ഇടമാണ് ഇടവകകൾ എന്നു മെൽബൺ രൂപതയുടെ വികാരി ജനറൽ മോൺ ഫ്രാൻസിസ് കോലഞ്ചേരി. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സംസ്ഥാനത്തുള്ള മൂന്നാം സിറോ മലബാർ ഇടവക ആയി ടൗൺസ്‌വില്ലിനെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ കൽപന അറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായ ആത്മീയ യാത്രയിൽ പോരായ്മകൾ ഉണ്ടാകുമ്പോൾ ഇടവക ജീവിതത്തിന്റെ ആത്മീയ പരിരക്ഷ ഒരാളെ ക്രിസ്തുവിലേക്കുള്ള നേർരേഖയിൽ കാത്തുസൂക്ഷിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. സ്ഥലമോ സ്ഥാപനമോ അല്ല ഒരേ വിശ്വാസം, ഒരേ മാമ്മോദീസ , ഒരേ ബലിഅർപ്പണം , ഒരേ ഭരണക്രമം എന്നിവ ആണ് ഓരോ പ്രാദേശിക സഭയുടെയും ഇടവകയെ അന്യമാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കൃതജ്ഞത ബലിയർപ്പണത്തിൽ ഫാദർ തോമസ് മാടാനു,ഫാദർ സിബി കൈപ്പൻപ്ലാക്കൽ,ഫാദർ അബ്രഹാം ചേരിപുറം എന്നിവർ സഹകാർമ്മികരായി. ഇടവക പ്രതിനിധികൾ, കുടുംബ കൂട്ടായ്മയുടെയും സംഘടനകളുടെയും ഭാരവാഹികൾ എന്നിവർ കാഴ്ച സമർപ്പണം നടത്തി.ഇടവക വികാരി ഫാദർ മാത്യു അരീപ്ലാക്കൽ, ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മിറ്റി അംഗങ്ങളായ ബാബു ലോനപ്പൻ, സിബി, ജിബിൻ, ആന്റണി എന്നിവർ ഇടവക പ്രഖ്യാപന ദിനത്തിനു നേതൃത്വം നൽകി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.