Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയ വെഞ്ചിരിപ്പ് നവംബർ നാലിന്

PHOTO-2018-10-30-22-14-50

ബ്രിസ്‌ബേൻ∙ ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ നവംബർ നാലിന് മൂന്നു മണിക്ക് മെൽബൺ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവും ബ്രിസ്‌ബേൻ അതിരൂപതാ ബിഷപ്പ് മാർ മാർക്ക് കോൾറിഡ്ജ്‌ പിതാവും ചേർന്ന് നടത്തും. 

500 ഓളം വിശ്വാസികൾക്ക് ഒരേ സമയം ദിവ്യബലിയിൽ പങ്കെടുക്കുവാൻ കഴിയുന്ന ഇടവക ദേവാലയത്തോടൊപ്പം തന്നെ 400 കുട്ടികൾക്ക് വിശ്വാസ പരിശീലനം നടത്തുവാൻ കഴിയുന്ന വിശ്വാസ പരിശീലന കേന്ദ്രവും ഇതോടൊപ്പം ആശിർവദിക്കും. വെഞ്ചരിപ്പിനെ തുടർന്നു നടക്കുന്ന ദിവ്യ ബലിയിൽ ഫാദർ തോമസ് അരീക്കുഴി, ഫാദർ പീറ്റർ കാവുംപുറം എന്നിവർ പങ്കാളികളാകും. രൂപതയുടെ വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാദർ മാത്യു കൊച്ചുപുരക്കൽ ബ്രിസ്‌ബൻ രൂപതയുടെ വികാരി ജനറാൾ ഫാദർ പീറ്റർ മനേലി, മെൽബോൺ, ബ്രിസ്‌ബേൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി വൈദികർ എന്നിവർ ദിവ്യബലിയർപ്പിക്കും. പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും വൈദികരും ഉൾപ്പടെ 1500 ഓളം പേർ പങ്കെടുക്കും.

2004 ന്റെ തുടക്കത്തിൽ ഫാദർ തോമസ് അരീക്കുഴി ഏതാനും ചില കുടുംബങ്ങളെ കൂട്ടിയിണക്കി ന്യൂ ഫാം എന്ന സ്ഥലത്തു ആരംഭിച്ച വിശ്വാസ കൂട്ടായ്മയാണ് ഇന്നു മുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായുള്ള ഇടവകയായ വളർന്നത്. 2009 ൽ കുർപാറു സെന്റ് ജെയിംസ് പള്ളിയിൽ വെച്ചാണ് സെന്റ്‌ തോമസ് കമ്മ്യൂണിറ്റിയുടെ ഔദ്യോഗികമായ തുടക്കം. ബഹുമാനപ്പെട്ട ഫാ. ആന്റണി വടകര വിശ്വാസ സമൂഹത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ചു. കമ്മ്യൂണിറ്റിയുടെ മുന്നോട്ടുള്ള വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ഫാദർ ജോസഫ് തോട്ടങ്കര, പ്രഥമ വികാരി ഫാദർ പീറ്റർ കാവും പുറം, ഫാദർ ജോസഫ് കാനാട്ട് , ഫാദർ ഫെർണാണ്ടോ, ഫാദർ ജെയ്സൺ, ഫാദർ ജോസെൻ എന്നിവരെയും ഇടവകജനങ്ങൾ നന്ദിയോടെ ഓർക്കുന്നു.  

ഇടവകയുടെ ഔദ്യോഗിക രൂപീകരണം 2015 ലായിരുന്നു. 2016 ൽ ആണ് നിലവിലുള്ള വികാരി ഫാദർ വാവോലിൽ ചാർജെടുക്കുന്നത്.  ഒരു കൊല്ലം മുൻപ് ഹിൽ ക്രെസ്റ് എന്ന സ്ഥലത്തു പള്ളിക്കു അനുയോജ്യമായ നാല് ഏക്കർ സ്ഥലം അന്നത്തെ പാരിഷ് കൗൺസിലിന്റെയും പൊതുയോഗത്തിന്റെയും സഹയാത്തോടെ വാങ്ങുവാൻ തീരുമാനിച്ചു. തുടർന്ന് 53 അംഗങ്ങളുള്ള ചർച് ഡവലൊപ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും കൺവീനറായി തോമസിനെയും ജോയിന്റ് കൺവീനറായി സോണി കുര്യനെയും തിരഞ്ഞെടുത്തു. രജി ജോസഫ് ആയിരുന്നു അന്നത്തെ കൈക്കാരൻ. ബാജി ഇട്ടീര, ജോസ് ആനിത്തോട്ടത്തിൽ എന്നിവരാണ് നിലവിലെ കൈക്കാരന്മാർ.

ഇടവകയുടെ വളർച്ചയിലെ ഒരു വലിയ നാഴികക്കല്ലാകുവാൻ പോകുന്ന ഈ നിമിഷം തൽസമയം ടെലികാസ്റ് ചെയ്യുന്നുണ്ട്.  www.shalommedia.org./Australia എന്ന സൈറ്റിൽ ക്ലിക്ക് ചെയ്താൽ തത്സമയ സംപ്രേക്ഷണം കാണാം. 

വിലാസം:    

St Thomas, the Apostle Syro Malabar Parish, 

108-112 MIDDLE ROAD, HILL CREST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.