Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗുരു ധർമ്മ പ്രചാരണ സഭ സംഘത്തിന് ഓസ്‌ട്രേലിയയിൽ ഊഷ്മള സ്വീകരണം

EB6A6967

മെൽബൺ∙ ശിവഗിരി മഠത്തിൽ നിന്നും ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ഓസ്ട്രേലിയ സന്ദർശിക്കാനെത്തിയ സാധനാ പഠന യാത്രാ സംഘത്തിനു മെൽബണിലെ ക്രൈഗീബേണിൽ ഒക്ടോബർ 27നു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. മെൽബൺ ആസ്ഥാനമായ ശ്രീനാരായണ കൂട്ടായ്മ ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയ (SNGSA) ആണ് ചടങ്ങു സംഘടിപ്പിച്ചത്.

EB6A7078

ഗുരു ധർമ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ, ശിവഗിരി മഠം മുൻ സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികൾ എന്നിവർ പങ്കെടുത്ത 'ഗുരുദർശ സമീക്ഷ' എന്ന പരിപാടി സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

മെൽബണിലെ ഗുരുദേവ ഭക്തരും പ്രമുഖ വ്യക്തികളും സംഘടനാ പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള സിറോ മലബാർ കാത്തലിക് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയ പ്രസിഡന്റ്  സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു.   ജനറൽ സെക്രട്ടറി അരുൺ രാജൻ സ്വാഗതവും, SNGSA സ്ഥാപക ജനറൽ സെക്രട്ടറി രൂപ്‌ലാൽ നന്ദിയും പറഞ്ഞു. വിശിഷ്ട അതിഥികളെ ഭാരവാഹികൾ പൊന്നാട അണിയിച്ച്  ആദരിച്ചു.

ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയ   എന്ന സംഘടന സ്ഥാപിതമായ നാൾ മുതൽ ശിവഗിരി മഠവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും, പര്യടന സംഘത്തെ സ്വീകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്നും  പ്രസിഡണ്ട് സന്തോഷ് കുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

EB6A7049

ഗുരുസമാധി നവതി ആചരിക്കുന്ന ഈ വർഷം ശിവഗിരിയിലെ സ്വാമിമാർ ഓസ്ട്രേലിയ സന്ദർശിച്ചു ഗുരുദർശനത്തെപ്പറ്റി പ്രഭാഷണം നടത്തുന്നത് ദൈവാനുഗ്രഹമാണെന്നു ബിഷപ്പ് മാർ ബോസ്കോ പുത്തൂർ തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തെപ്പറ്റിയുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു.തുടർന്ന് ഗുരുദേവ ദർശനങ്ങളെപ്പറ്റി പ്രഭാഷണം നടത്തിയ  ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികൾ,  ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ എന്നിവർ ഇതൊരു ഗുരുനിയോഗവും  ചരിത്ര മുഹൂർത്തവുമാണെന്നു അഭിപ്രായപ്പെട്ടു.

മെൽബണിലെ പ്രമുഖ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ, ഗ്രാന്മ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് , എൻറെ കേരളം, നോർത്ത് സൈഡ് മലയാളീ കമ്മ്യൂണിറ്റി ക്ലബ്, കേരളാ ന്യൂസ് എന്നിവയുടെ പ്രതിനിധികൾ  ആശംസാ പ്രസംഗം നടത്തി.

അമേരിക്കയിലെ ടെക്സസിലെ ഡാലസ് നഗരത്തിൽ ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭൂമിപൂജയ്ക്കു ശേഷമാണ് സംഘം ഓസ്‌ട്രേലിയൻ പര്യടനം ആരംഭിച്ചത്. 

അതേ മാതൃകയിൽ ഓസ്‌ട്രേലിയയിൽ ഒരു ശാഖാ ആശ്രമം എന്ന ശിവഗിരി മഠത്തിന്റെ സങ്കൽപം വിദൂരമല്ലാത്ത ഭാവിയിൽ പ്രാവർത്തികമാക്കാനുള്ള ഊർജ്ജമായി 'ഗുരുദർശ സമീക്ഷ'യുടെ വിജയം.ജാതിമത ചിന്തകൾക്കതീതമായി ഓസ്‌ട്രേലിയയിലെ എല്ലാ മലയാളികൾക്കും, ഇന്ത്യക്കാർക്കും എന്നതിലുപരി 196ൽപരം  രാജ്യങ്ങളിൽ നിന്നും കുടിയേറി അധിവസിക്കുന്നവരുൾപ്പെടുന്ന ഓസ്‌ട്രേലിയൻ പൊതു സമൂഹത്തിനും മുതൽക്കൂട്ടാവുന്ന രീതിയിൽ ഗുരുദർശനങ്ങൾ പകർന്നു നൽകാൻ അത് വഴിയൊരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.