Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഡ്നി മലയാളി അസോസിയേഷന്റെ കേരളപിറവി ആഘോഷം നാളെ

സിഡ്‌നി∙ സിഡ്‌നി മലയാളി അസോസിയേഷന്റെ കേരള പിറവി ആഘോഷം നവമ്പർ 3നു വൈകിട്ട് 6.30 നു ബെറാലയിലുള്ള  ജൂബിലി  ഹാളിൽ വച്ചു നടക്കും. സിമ്പോസിയത്തോടു കൂടി ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ  'പ്രളയം പിന്നിട്ട് നവകേരളം  എന്ന വിഷയത്തെ  ആസ്പദമാക്കി ലീന മേഴ്‌സി പ്രബന്ധം അവതരിപ്പിക്കും. 

സിഡ്‌നിയിൽ സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനായി നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ചുള്ള അവലോകനവും,പ്രളയത്തോടനുബന്ധിച്ചു  തയാറാക്കിയ ഹൃസ്വ ഡോക്യുമെന്ററി പ്രദർശനവും നടക്കും. കലാപരിപാടികൾക്കും ഡിന്നറിനും ശേഷം പരിപാടികൾ അവസാനിക്കും. പരിപാടിയിൽ വച്ച്  ഓസ്‌ട്രേലിയൻ വരൾച്ചാ ദുരിതാശ്വാസ നിധി, കൂർഗ് പ്രളയ ദുരിതാശ്വാസ നിധി എന്നിവയിലേക്കു സമാഹരിച്ച  തുക  കൈമാറുകയും പ്രവർത്തങ്ങളിൽ സഹകരിച്ച പ്രവർത്തകരെ ആദരിക്കുകയും ചെയ്യും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.