Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബെൻഡിഗോ സിറോ മലബാർ മിഷനിൽ തിരുനാൾ നവംബർ 18ന്

Bendigo Parish feast Flyer

മെൽബൺ∙ബെൻഡിഗോ സെന്റ് തോമസ് സിറോ മലബാർ മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുന്നാൾ നവംബർ 17, 18 തിയതികളിൽ ആഘോഷിക്കും.  നവംബർ 17 (ശനിയാഴ്ച) വൈകിട്ട് 4.15ന് ക്വാറിഹിൽ സെന്റ് ജോസഫ് ദേവാലയത്തിൽ കൊടിയേറുന്നതോടെ തിരുന്നാളിന് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ മെൽബൺ സിറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ കുർബാനക്ക് ശേഷം മതബോധന വാർഷികാഘോഷവും മാതൃ-പിതൃ വേദി യൂണിറ്റുകളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. സമ്മാനദാനത്തെ തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

തിരുന്നാൾ ദിനമായ നവംബർ 18 (ഞായറാഴ്ച) രാവിലെ 10.30ന് ആഘോഷമായ തിരുന്നാൾ കുർബാനയിൽ മെൽബൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട ് പ്രദക്ഷിണവും ഉണ്ട ായിരിക്കും. ബെൻഡിഗോ മിഷൻ ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, കൈക്കാരന്മാരായ അജി, പ്രിൻസ്, പാരീഷ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ തിരുന്നാൾ മനോഹരമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.