Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലോകമലയാള ദിനാചരണം 'ഭൂമി മലയാളം' ഓസ്‌ട്രേലിയയിൽ നടത്തി 

bhoomi

മെൽബൺ∙ ആഗോളതലത്തിൽ മലയാളികളെ ഭാഷാടിസ്ഥാനത്തിൽ ഏകോപിപ്പിച്ചു കൊണ്ടുള്ള ലോകമലയാളദിനാചരണം 'ഭൂമിമലയാളം' ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാൻമയുടെ നേതൃത്വത്തിൽ മെൽബണിൽ നടത്തി. നവംബർ ഒന്നിനു ഭൂമിമലയാളത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിർവഹിച്ചു. 

ഇതിന്റെ തുടർച്ചയായാണ് നവംബർ ഒന്നു മുതൽ നാലുവരെയുള്ള ദിവസങ്ങളിൽ ലോകമൊട്ടാകെയുള്ള വിവിധകേന്ദ്രങ്ങളിൽ മലയാളികളെ അണിചേർത്തു കൊണ്ടുള്ള ഈ പരിപാടികൾ സംഘടിപ്പിച്ചത്. കേരള സർക്കാർ സ്ഥാപനമായ മലയാളം മിഷന്റെ നേതൃത്വത്തിലാണ് ഈ ക്യാംപെയിൻ നടന്നത്. ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന മലയാളി സമൂഹത്തെ ബന്ധിപ്പിച്ചുകൊണ്ട് അവരിൽ ഭാഷാ സ്നേഹവും ദേശസ്നേഹവും വളർത്തി മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സർവ്വതോന്മുഖമായ വികാസത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. 

മെൽബണിലെ ഡാന്റിനോങ്ങിൽ നടന്ന 'ഭൂമിമലയാളം' പരിപാടിയിൽ നിരവധി മലയാളികൾപങ്കെടുത്തു. പ്രവാസി മലയാളിയും കവിയുമായ .കെ .സച്ചിദാനന്ദൻ തയ്യാറാക്കിയ പ്രതിജ്ഞ ലോക കേരളസഭാംഗം വി.എസ് .അമേഷ്‌കുമാർ ചൊല്ലിക്കൊടുത്തു .ചടങ്ങിൽ പ്രസാദ് ഫിലിപ്പ് , ഗ്രാൻമ വൈസ് പ്രസിഡന്റുമാരായ അനൂപ് അലക്സ്, ബാബു മണലേൽ, ജോസ് ജോസഫ്, ഇ.പി.ഷംജു, വിനോദ്‌ പാലക്കൽ, സാജുമോളത്‌, അന്നറോസ്, സ്നേഹബാബു, ടീനാ വിനോദ്‌ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.