Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
dramaa

മെൽബൺ∙ പ്രശസ്ത സംവിധായകനായ രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രാമ നവംബർ 10നു മെൽബണിൽ പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, അരുന്ധതി നാഗ്, ആശ ശരത് എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്. 

ഫൈവ് സ്റ്റാര്‍ മൃതസംസ്ക്കാരത്തെ “ചുറ്റിപ്പറ്റിയുള്ള കഥയുമായാണ് “ഡ്രാമാ” എന്ന ചിത്രം എത്തുന്നത്. ഓസ്‌ട്രേലിയയിലെ മലയാളീ സമൂഹത്തിന്റെ ജീവിതവുമായി ചേർത്ത് വയ്ക്കാവുന്ന സംഭവവികാസങ്ങളുമായി കഥ പറയുന്ന ഈ ചിത്രം ലണ്ടന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മൃതസംസ്കാര കർമങ്ങൾ പ്രൊഫഷണലായി ചെയ്യുന്ന ഫ്യൂണറൽ മാനേജ്മെന്‍റ് കൂട്ടത്തെ പരിചയപ്പെടുത്തുന്ന ആദ്യമലയാള സിനിമയാകും ഡ്രാമാ. 

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്നു സംവീധായകർ കഥാപാത്രങ്ങളാകുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 

പ്രദർശന വിവരങ്ങൾ:

Date: 10 - Nov - 2018

Shows: 12:00pm, 03:00pm, 06:00pm, 09:00pm

Book Online: https://www.trybooking.com/ZDAJ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.