Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫുഡ്‌ ആന്‍ഡ്‌ ഫൺ ഫെസ്റ്റ് 2018

87366

സിഡ്നി∙സിഡ്നി സെന്റ്. തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തില്‍ “Food and Fun Fest” നടത്തുന്നു. നവംബര്‍ 25 ഞായറാഴ്ച രാവിലെ 11 മുതല്‍ വാട്ടില്‍  ഗ്രോവിലുള്ള പള്ളി കോംപൗണ്ടില്‍ ആണു ഫെസ്റ്റിവല്‍  നടത്തുന്നത്.

സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പുന്ന വിവിധ സ്റ്റാളുകള്‍ , നാടന്‍ തട്ടുകടകള്‍ ,കുട്ടികള്‍ക്കായി  ജംമ്ബിംഗ് കാസില്‍,ഫേയ്സ് പെയിന്റിംഗ്, വിവിധ മത്സരങ്ങള്‍ കലാപരിപാടികള്‍ തുടങ്ങിയ  ഫെസ്റ്റിവലിന്‍റെ  ഭാഗമായി ക്രമീകരിക്കുന്നുണ്ട്. റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും ഫെസ്റ്റിവലില്‍ നല്‍കുന്നതാണ്.  

ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നടക്കുന്ന വിവിധയിനം പരിപാടികള്‍  ആസ്വദിക്കാനും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ രുചി അറിയുവാനും  ഏവരേയും സിഡ്നി സെന്റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.