Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പി. ടി. തോമസിനുംവി. ടി. ബൽറാമിനും അഡലൈഡിൽ സ്വീകരണം നൽകി

അഡലൈഡ്∙ എംഎൽഎമാരായ പി. ടി. തോമസിനും, വി. ടി. ബൽറാമിനും അഡലൈഡിൽ സ്വീകരണം നൽകി. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ഇരുവരും ആദ്യമായാണ് ഓസ്ട്രേലിയ സന്ദർശിക്കുന്നത്. 

പ്രസിഡന്റ്  ആന്റണി മാവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ജനറൽ സെക്രട്ടറി സൈജൻ ദേവസി സ്വാഗതം ആശംസിച്ചു. ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനെസ്സ് ബിനോയ്, ഒഐസിസി അഡലൈഡ് രക്ഷാധികാരി സജി വർഗീസ്, ഒഐസിസി ദേശീയ കമ്മിറ്റി അംഗം ബിജു സ്കറിയ, ഒഐസിസി വിക്ടോറിയ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് എന്നിവരും സന്നിഹിതരായിരുന്നു. ട്രഷറർഎബി, കമ്മിറ്റി അംഗങ്ങളായ ജിയോ ജോസ്, ജോമി പോൾ,' അമ്മ അസോസിയേഷൻ പ്രസിഡന്റ് ദീന സജു എന്നിവരും പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ജിബി കൂട്ടുങ്ങൽ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.