Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു

stir

സിഡ്‌നി∙ കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിഡ്‌നിയിൽ ഒരുക്കിയ ഹ്രസ്യ ഡോക്യുമെന്ററി  'STIR ' പ്രശംസപിടിച്ചുപറ്റുന്നു. ജന്മനാട്ടിൽ ദുരന്തമുണ്ടായപ്പോൾ മറ്റെല്ലാം മറന്നു കേരളത്തോട് ചേർന്നുനിന്ന ഓസ്‌ട്രേലിയൻ പ്രവാസിയുടെ മനസ്സാണ് ഡോക്യൂമെന്ററിയിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. ഒപ്പം രണ്ടോ മൂന്നോവർഷം കൂടുമ്പോൾ കേരളം കാണുന്ന കുട്ടികളുടെ മനസ്സിന്റെ നന്മയും പ്രതിപാദിക്കുന്നു. 

പ്രളയദുരന്തത്തിൽ ജീവരക്ഷകരായി എത്തിയ സാധാരണക്കാർ മുതൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ കുട്ടികളെക്കുറിച്ചു വരെ ഡോക്യുമെന്ററിയിൽ പരാമർശിക്കപ്പെടുന്നു. നവംമ്പർ 3 നു സിഡ്‌നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷത്തിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി യൂട്യൂബിലൂടെയും കാണാവുന്നതാണ്. 

അവതാരകയും എഴുത്തുകാരിയുമായ എമി റോയിയുടെ ആശയത്തിൽ സിഡ്‌നിയിലെ മീഡിയ പ്രൊഡ്യൂസറായ അമൽ വിൽസനാണ് ഡോക്യുമെന്ററി ഒരിക്കിയിരിക്കുന്നത്.യൂ ട്യൂബ് ലിങ്ക്: https://www.youtube.com/watch?v=uxvN06c-tKg.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.