Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെല്‍ബണ്‍ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയ്ക്ക് നവനേതൃത്വം

Parish-Council

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ 2018-20 വര്‍ഷങ്ങളിലേക്കുള്ള പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. കത്തീഡ്രല്‍ ഇടവകയുടെ കൈക്കാരന്മാരായി ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി സിബി ഐസക്കിനെയും അക്കൗണ്ടന്‍റായി തോമസ് സെബാസ്റ്റ്യനെയും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളായി ബെന്നി സെബാസ്റ്റ്യന്‍, ജോബി ഫിലിപ്പ്, എല്‍സി ജോയ് എന്നിവരെയും പാരീഷ് കൗണ്‍സില്‍ തിരഞ്ഞെടുത്തു. 

 കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. ഇടവകയിലെ 14 കുടുംബയൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും മതബോധന വിഭാഗം പ്രതിനിധികളായ അബീഷ് ജോസ്, സീമ ജോര്‍ജ്, എസ്.എം.വൈ.എല്‍ പ്രതിനിധികളായ കെല്‍വിന്‍ തോമസ്, താനിയ സാബു എന്നിവരടക്കം 47 പേരാണ് വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനായുള്ള കത്തീഡ്രല്‍ ഇടവകയുടെ പുതിയ കൗണ്‍സില്‍ അംഗങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.