Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒഐസിസി ഓസ്ടേലിയയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജയന്തി; പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു

oicc

മെൽബൺ ∙ ഒഐസിസി ഓസ്ടേലിയയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. ഗ്രീൻസ്ബറോ സെർബിയൻ ഹാളിൽ നടന്ന ചടങ്ങിൽ ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി അധ്യക്ഷനായിരുന്നു. നെഹ്റു ജയന്തിയാഘോഷം അഡ്വ. പി.ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

ഈ കാലഘട്ടത്തിൽ നെഹ്റുവിന്റെ ചിന്തകളും പ്രവർത്തനങ്ങളും വളരെ പ്രസക്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിടി. തോമസ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഒഐസിസിയുടെ വെബ്സൈറ്റ് തൃത്താല എംഎൽഎ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. നെഹ്റു ജയന്തിയിൽ ധാരാളം കുട്ടികൾ ചാച്ചാ നെഹ്റുവിന്റെ വേഷത്തിൽ ഇന്ത്യൻ പതാകയുമായി വേദി നിറഞ്ഞപ്പോൾ സദസ്സ് ഹർഷാരവത്തോടെ അവരെ സ്വാഗതം ചെയ്തു. ഇവരായാരിക്കും നെഹ്റു ചിന്തകളുടെ വളരുന്ന സാക്ഷികളെന്ന് വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. ഐഎച്ച്എൻഎ, കൃപാ ഹെൽത്ത് എന്നിവർ പ്രായോജകരായിരുന്നു. 

ചടങ്ങിന് ഒഐസിസി വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് സ്വാഗതവും അരുൺ ഗോപിനാഥൻ നന്ദിയും പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്കറിയ, ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ് എം ജോർജ്, ജൂബി ജോർജ് എന്നിവർ പ്രസംഗിച്ചു. മറ്റു സംഘടനകളുടെ പങ്കാളിത്തം ചടങ്ങിന് കൊഴുപ്പേകി. 

നെഹ്റു ജയന്തിയോടനുബന്ധിച്ച് ഓസ്ട്രേലിയായിൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ബിജോ കുന്നും പുറത്ത് ( സിഇഒ– ഐഎച്ച്എൻഎ), ഡോ. സജീവ് കോശി (ഒഎഎം), ഡോ. രാഘവൻ ഉണ്ണി (ഓർത്തോ പീഡിക് സർജൻ), സജി മുണ്ടയ്ക്കൽ (ചെയർമാൻ എന്റെ ഗ്രാമം) എന്നിവരെ അഡ്വ പിടി. തോമസും വി.ടി.ബൽറാമും പൊന്നാടയണിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. 

ചടങ്ങിൽ പീ കോക്ക് ഇവന്റ്സ് ഒരുക്കിയ തട്ടുകട പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മനോജ് ഗുരുവായൂരിന്റെ നേതൃത്വത്തിൽ വളരെ അടുക്കും ചിട്ടയോടും കൂടെ ഒരുക്കിയ കലാമേളകൾ ചടങ്ങിന് മിഴിവേകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.