Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു

pmf1

മെൽബൺ∙ പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ, ഓസ്ട്രേലിയായിലെ മലയാളികൾക്കിടയിൽ നടത്തുവാനുദ്ദേശിക്കുന്ന രക്തദാന കാംപയിന്റെ ഔദ്യോഗിക ഉദ്ഘാടനം പി.ടി. തോമസ് എംഎൽഎയും, വി. ടി. ബൽറാം എംഎൽഎയും ചേർന്ന് നിർവ്വഹിച്ചു. കാംപയിന്റെ ഭാഗമായി, ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1 ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാംപിന് എല്ലാവിധ വിജയാശംസകളും എംഎൽഎമാർ അറിയിച്ചു.

pmf2

സമ്മേളനത്തിന് പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയ പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും, രക്തദാന കാംപയിനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന കർമ്മ പദ്ധതികളും തോമസ് ജേക്കബ് വിശദീകരിച്ചു. ഒഐസിസി ഓസ്ട്രേലിയൻ പ്രസിഡന്റ് ഹൈനസ് ബിനോയ് ആശംസകളറിയിച്ചു. 

പ്രവാസി മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി അനിത ദുദാനി സ്വാഗതവും , വൈസ് പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ കൃതജ്ഞതയുമർപ്പിച്ച യോഗത്തിന്, അജിഷ് രാമമംഗലം, ഷാജു നടരാജൻ, സെബാസ്റ്റ്യൻ ജേക്കബ്, ബാബു മണലേൽ, അനിൽ തരകൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.