Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂകാസിൽ ഹണ്ടേഴ്സ് വീണ്ടും ചാംപ്യൻമാർ

new-castle-hundreds

സിഡ്നി ∙ അഞ്ചാമത് പുന്നക്കൽ വയോങ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തവണയും ന്യൂകാസിൽ ഹണ്ടേഴ്സ് ചാംപ്യന്മാരായി. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമായിരുന്നു ഇത്തവണയും. അവസാന പന്തുവരെ ആവേശം അലയടിച്ച ഫൈനലിൽ ആതിഥേയരായ വയോങ് വാരിയർസിനെ ഒരു റണ്ണിനാണു തോൽപ്പിച്ചത്.

നേരത്തെ മുൻ ചാംപ്യന്മാരായ റ്റാംവർത്തും ശക്തരായ കൈരളി തൻഡേഴ്സും അടങ്ങിയ ഗ്രൂപ്പ് എയിൽ നിന്നും ചാംപ്യന്മാരായ ഹണ്ടേഴ്സ് സെമിഫൈനലിൽ ഗോങ് ടസ്‌കേഴ്‌സിനെ തോൽപ്പിച്ചു ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം തോൽവിയെന്തെന്നറിയാതെ മിന്നുന്ന പ്രകടനമാണ് ന്യൂകാസിൽ ഹണ്ടേഴ്സ് ഈ തവണയും കാഴ്ചവച്ചത്. 

ഹണ്ടേഴ്സിന്റെ സ്വകാര്യ അഹങ്കാരമായ അലക്സ് ടൂർണ്ണമെന്റിന്റെ വിക്കറ്റ് കീപ്പറായും ടൂർണമെന്റിലുടനീളം മികച്ച ഫീൽഡിങ് കാഴ്‌ചവച്ച ഹണ്ടേഴ്സിന്റെ ഹിറ്റ്‌മാൻ നോയൽ മികച്ച ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഹണ്ടേഴ്സിന്റെ മുൻ താരവും ഗോങ് ടസ്കേഴ്സിന്റെ ക്യാപ്റ്റനുമായ ഫെബിൻ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

‘വ്യക്തിഗത കഴിവിനേക്കാൾ ഒറ്റക്കെട്ടായി ഒരു ടീമായി കളിക്കുന്നതാണ് ഞങ്ങളുടെ വിജയം, ഉദാഹരണത്തിന് ഫൈനലിൽ ഞങ്ങളുടെ മൂന്നു ടോപ് ഓർഡർ ബാറ്റസ്മാൻമാർ കുറഞ്ഞ സ്കോറിന് പുറത്തായിട്ടും മധ്യനിര ബാറ്റസ്മാൻമാർ അവസരത്തിനൊത്തുയരുകയും അങ്ങനെ ഒരു ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയും ചെയ്തു. ഈ ടീമിന്റെ ക്യാപ്‌റ്റനായതിൽ ഞാൻ എന്നും അഭിമാനിക്കുന്നു’– ക്യാപ്റ്റൻ ഐജോ പറഞ്ഞു. 

ഡബ്ല്യുപിഎൽ പ്രധാന സംഘാടകനായിരുന്ന ജയ്ബിയുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.