Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കടൽ കടന്നൊരു സിനിമ, ഈ.മ.യൗവിന് അവാർഡ്; ഓസ്‌ട്രേലിയൻ മലയാളികൾക്ക് അഭിമാനം

rooni

സിഡ്നി ∙ പ്രേക്ഷകമനവും പുരസ്‌ക്കാര വേദിയും കീഴടക്കി ഈ.മ.യൗ എന്ന മലയാള സിനിമ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ്. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ കേരളത്തിന് അഭിമാനമുയർത്തി ഈമയൗ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സ്വന്തമാക്കി. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്‍റെ അഭിമാനമായി മാറിയത്. 

ഒരേ സമയം വിങ്ങുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ സിനിമയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല ഡിസംബർ ഏഴു മുതൽ 12 വരെ തിരുവനന്തപുരത്തു നടക്കുന്ന കേരള ഫിലിം ഫെസ്റ്റിവലിൽ ഈ.മ.യൗവും പ്രദർശനത്തിനെത്തുന്നുണ്ട്. 

ഈ സിനിമയുടെ വിജയ മധുരം ഓസ്‌ട്രേലിയൻ മലയാളികൾക്ക് അഭിമാനമേകുന്ന ഒന്നു തന്നെയാണ്. കാരണം ചിത്രത്തിന്റെ സഹനിർമാതാവ് ഓസ്‌ട്രേലിയയിലെ മുൻനിര ബിസിനസ് മേധാവികളിൽ ഒരാളായ ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ സിഇഒ റോണി ജോസഫ് ആണ്. 

ഈ.മ.യൗ വിന് ശേഷം മറ്റൊരു സിനിമ ഒരുക്കുന്നതിന്റെ തിരക്കിലാണ് റോണി ഇപ്പോൾ. ഒറ്റ സിനിമകൊണ്ട് മോളിവുഡിൽ നിന്നും കോളിവുഡിലേക്കാണ് റോണിയെന്ന സഹനിർമാതാവ് ചേക്കേറാനൊരുങ്ങുന്നത്. 

തന്റെ പുതിയ പ്രോജക്ടിന് 2019 ജൂലൈ - യിൽ തുടക്കമാകുമെന്ന് റോണി പറഞ്ഞു. പ്രശസ്ത ക്യാമറാമാൻ അഴകപ്പനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും റോണി പുറത്തുവിട്ടിട്ടില്ല. എന്തായാലും പ്രേക്ഷകമനം കവരുന്ന കഥയാകുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.