Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സ‌ിറോ മലബാർ യൂത്ത് കൺവൻഷൻ

മെൽബൺ∙ ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് രൂപതാ യൂത്ത് അപ്പോസ്റ്റലെറ്റിന്റെയും സിറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ യുവജന കൺവൻഷൻ 'യുണൈറ്റ്' ഡിസംബർ ഏഴു മുതൽ 10 വരെ നടക്കും. ഫിലിപ്പ് ഐലൻഡിലെ 'അഡ്‌വെഞ്ചർ റിസോർട്ടാണ് വേദി. 

ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് അഡോൾഫൊ ടിറ്റൊ യലാന ഉദ്ഘാടനം ചെയ്യും. മെൽബൺ സിറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, സിറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ സന്ദേശം പങ്കുവയ്ക്കും. 

മെൽബൺ അതിരൂപത സഹായമെത്രാൻ മാർക്ക് എഡ്‌വേർഡ്‌സ്, കത്തോലിക്കാ സംഗീതജ്ഞൻ ഫാ. റോബ് ഗലയാ, മെൽബൺ സിറോ മലബാർ രൂപത വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഫാ. കെവിൻ മുണ്ടയ്ക്കൽ, ഓസ്‌ട്രേലിയയിലെ പ്രശസ്ത കത്തോലിക്കാ സംഗീതജ്ഞ ജെനിവീവ് ബ്രയന്റ്, ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് യൂത്ത് ഓഫീസ് ഡയറക്ടർ മാൽക്കം ഹാർട്ട്, യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലൈൻ ഫാ. സാബു ആടിമാക്കിൽ, എം.ജി.എൽ സന്യാസ സഭാംഗം ഫാ. ബൈജു തോമസ് എന്നിവർ കൺവൻഷനിലെ വിവിധ സെക്‌ഷനുകൾക്കു നേതൃത്വം വഹിക്കും.

ഡൽഹിയിലെ ജീസസ് യൂത്തിന്റെ മ്യൂസിക് ബാൻഡായ 'ആക്ട്‌സ് ഓഫ് ദി അപ്പോസ്റ്റലി' ലെ മുഴുവൻ കലാകാരന്മാരും അണിചേരുന്ന പരിപാടികളും കൺവൻഷന്റെ സവിശേഷതയാണ്.

മെൽബൺ സിറോ മലബാർ എപ്പാർക്കിയുടെ വെബ്‌സൈറ്റായ syromalabar.org.au/ൽ ഉൾപ്പെടുത്തിയ 'ശാലോം മീഡിയാ ഗാലറി'യിലൂടെയും ശാലോം മീഡിയാ ഫെസ്ബുക് പേജിലൂടെയും shalommedia.org/Australia എന്ന വെബ് ലിങ്കിലൂടെയും തൽസമയ സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട് ടിവികളിലും തൽസമയ സംപ്രേഷണം ലഭ്യമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.