Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ്‌ അൽഫോൻസ ഇടവകയിൽ ക്രിസ്മസ് ആഘോഷം

Untitled-1

ടൗൺസ്‌വില്ല∙ ടൗൺസ്‌വില്ല സെന്റ് അൽഫോൻസ ഇടവകയിൽ ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യുവാക്കൾക്കും കുട്ടികൾക്കുമായി ക്രിസ്മസ് സന്ദേശ വീഡിയോ മത്സരവും ഫ്ലയർ കോംപെറ്റീഷനും സംഘടിപ്പിക്കും. പുൽക്കൂടും ക്രിസ്മസ് പ്രതീകങ്ങളും പ്രമേയങ്ങളാക്കി ക്രിസ്മസ് ആശംസകളുടെ വിഡിയോയും ഫ്ലയറും തയാറാക്കി 23നു മുൻപായി നൽകണം.

ഡിസംബർ 23നു യൂണിറ്റ് അടിസ്ഥാനത്തിൽ ക്രിസ്മസ് കാരൾ നടത്തും. 24 തിയതി വൈകിട്ട് 8 മണിക്ക് പിറവിയുടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് കാരൾ മത്സരം നടക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും. എകെസിസി സംഘടനയുടെ നേതൃത്വത്തിൽ വർണശബളമായ ദീപാലങ്കാരം ഉണ്ടായിരിക്കും. ട്രസ്‌റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റി അംഗങ്ങളായ ജിബിൻ, ബാബു, സിബി, ആന്റണി എന്നിവർ ആഘോഷപരിപാടികൾക്കു നേതൃത്വം നൽകുംമെന്ന് വികാരി മാത്യു അരീപ്ലാക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.