Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓക്ലാൻഡ് പ്രിമീയർ ലീഗ് കേരളാ വാരിയേഴ്സിന് കിരീടം

cricket-okland

ഓക്ലാൻഡ് ∙ ന്യൂസിലാൻഡിലെ ജനപ്രിയ ക്രിക്കറ്റായ ഓക് ലാൻഡ് പ്രിമീയർ ലീഗിൽ തുടർച്ചയായ രണ്ടാംവട്ടവും കേരളാ വാരിയേഴ്സ് ചാംപ്യൻമാരായി.  ലീഗ് ചാംപ്യൻമാരായി ഫൈനലിൽ എത്തിയ കേരളാ വാരിയേഴ്സ് അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ന്യൂസിലാന്റ് മൊബൈൽ സൂപ്പർ കിംഗ്സിനെയാണ്  2 വിക്കറ്റിന് തകർത്ത് വിട്ടത്.

ബീനാഷ് നമ്പ്യാർ, കിരൺ ജോണി എന്നിവരുടെ മാസ്മരിക പ്രകടനമാണ് വാരിയേഴ്സിനെ വിജയത്തിലേയ്ക്ക് നയിച്ചത്. എബിൻ  പി. കെ. ക്യാപ്റ്റനായ ടീമിൽ പ്രവീൺ ബേബി, ബീനാഷ് , ഷെറിൻ തോമസ് എന്നിവർ ഐക്കൺ താരങ്ങളായിരുന്നു.

ടിന്റോ ദേവസി, അരുൺ സണ്ണി, അനൂപ് ആലൂക്ക, വിപിൻ ജോൺ, കിരൺ ജോണി, ബിബിൻ ബോസ്, അലക്സാണ്ടർ വർഗീസ് , നിക്സൺ ഫെലിക്സ്, തോമസ് കുട്ടി ചാമക്കാലായിൽ,  അഖിൽ മാത്യു, ജിഷ്ണു രാമചന്ദ്രൻ എന്നിവർ ടീം അംഗങ്ങളായിരുന്നു.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഫൈനൽ മത്സരം കിവികളുടെ നാട്ടിൽ കേരളാ വാരിയേഴ്സിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ജോബി സിറിയക്ക്, ബിജോ മോൻ ചേന്നാത്ത് , ജിമ്മി പുളിക്കൽ, ജോബിറ്റ് കിഴക്കേക്കുറ്റ്, സബി മോൻ അലക്സ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള കേരളാ വാരിയേഴ്സ് ടീമിന്റെ സ്പോൺസർമാർ അന്നു  നരംഗ്, ശരത് ജോസ്,  ശ്രീനിവാസ്, ഓസ്റ്റിൻ ബേസിൽ, ഒലിവർ പെരേരാ എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.