Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ 30 ന്

esta

ടൗൺസ്‌വില്ലെ∙ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മഹാമഹം ഡിസംബർ 30ന് സെന്റ് അൽഫോൻസ ഇടവകയിൽ നടക്കും. അന്നേ ദിവസം 5.30 നു നടക്കുന്ന തിരുന്നാൾ പാട്ടുകുർബാനയ്ക്ക് ഫാദർ മാത്യു അരീപ്ലാക്കൽ നേതൃത്വം നൽകും. തുടർന്ന് തിരുന്നാൾ സന്ദേശം, തിരുന്നാൾ പ്രദിക്ഷണം, നേർച്ച എന്നിവ ഉണ്ടായിരിക്കും. കല്ലുംതൂവാല എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

ട്രസ്റ്റിമാരായ സാബു, വിനോദ് കമ്മിറ്റി അംഗങ്ങളായ ബാബു, ജിബിൻ, സിബി, ആന്റണി, എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.