Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്‌ട്രേലിയൻ മലയാളിക്ക് നഴ്സിങ് ഗവേഷണത്തിൽ സ്കോളർഷിപ്

മെൽബൺ∙ മയക്ക്മരുന്ന് ഉപയോഗിക്കുന്നവരും അതോടൊപ്പം മാനസിക രോഗം ഉള്ളവരും ആയ രോഗികളോട്‌ ഓസ്‌ട്രേലിയൻ മെന്റൽഹെൽത്ത് നഴ്സുമാർക്കുള്ള കാര്യക്ഷമതയും താൽപര്യവും അറിയുന്നതിനായി നടത്തിയ ഗവേഷണത്തിൽ ഫെഡറേഷൻ യൂണിവേഴ്സിറ്റിയുടെ പിഎച്ച്ഡി സ്കോളർഷിപ്പിന് രൂപ്‌ലാല്‍ അർഹനായി. 45  ലക്ഷം രൂപയാണ് സ്കോളർഷിപ്പ്. കൊല്ലം ആദിച്ചനല്ലൂർ സ്വദേശിയാണ് രൂപ്‌ലാല്‍. തിരുർ സ്വദേശി സരിതയാണ് ഭാര്യ. കാർത്തിക്, ദിയ എന്നിവര്‍ മക്കളാണ്.

സൈക്കട്രിക് നഴ്സുമാരില്‍ മാനസിക രോഗികളോടുള്ള വെറുപ്പും അവഗണനയും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാനസിക രോഗികളോട്‌ പൊതുവെ  അവഗണന എല്ലാ രംഗത്തു നിന്നും ഉണ്ടാവാറുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോടു ഈ അവഗണന കൂടി വരുന്നതായാണ് കാണപ്പെടുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.