Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എന്റെ ഗ്രാമം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു

Untitled-1

മെൽബൺ∙ കോട്ടയം  മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ടവർക്ക് സഹായമായാണ് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. എന്റെ ഗ്രാമത്തിന്റെ പ്രവർത്തനം മറ്റ് മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തകരുടെ കൂട്ടായ്മ മെൽബണിൽ നടന്നു.

എന്റെ ഗ്രാമം ചെയർമാൻ സജി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതുതായി ആരംഭിക്കുന്ന എന്റെ ഗ്രാമം ഭവന പദ്ധതിയുടെ ഔപചാരിക ഉൽഘാടനം വിറ്റൽസി കൗൺസിൽ ഡപ്യൂട്ടി മേയർ ടോം ജോസഫ് നിർവഹിച്ചു.

യോഗത്തിൽ തമ്പി ചെമ്മനം (MAV), ജയ്സൺ മറ്റപ്പള്ളി (MMF), പ്രസാദ് ഫിലിപ്പ്, ബിജു സ്കറിയാ യാ (OICC ഗ്ലോബൽ കമ്മറ്റി).വർഗ്ഗീസ് പൈനാടത്ത് (ALFA), ബിനോയി ജോർജ് (olccിജോസ് (എന്റെ കേരളം, )തോമസ് ജേക്കബ്ബ് ( PMF), ഇക്ബാൽ (AMIA), ജോൺ  പെരേര (മൈത്രി), കൃഷ്ണകുമാർ (SNM ), ബെന്നി കൊച്ചു മുട്ടം (DAC), അരുൺ രാജ് (SNGM) എന്നിവർ പങ്കെടുത്തു. സെബാസ്റ്റ്യൻ ജേക്കബ് സ്വാഗതവും ചാക്കോ അരീക്കൽ നന്ദിയും പറഞ്ഞു. എന്റെ ഗ്രാമം ചാരിറ്റിയുടെ കോഓർഡിനേറ്റർമാരായ ബെന്നി ജോസഫ്, ജോജോ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തു. നിക്കു പൈനാടത്ത് അവതാരകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.