Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളനാദം പ്രകാശനം ചെയ്തു

kerala-naadam1

സിഡ്നി∙ ഓസ്ട്രേലിയന്‍ മലയാള സാഹിത്യ രംഗത്തെ നിറസാന്നിധ്യമായ കേരള നാദത്തിന്റെ 2018 പതിപ്പ് പ്രകാശനം ചെയ്തു. ടൂഗാബി സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിയുക്ത സെവന്‍ ഹില്‍സ് മണ്ഡലം സ്ഥാനാര്‍ഥി ദുര്‍ഗ ഓവന്‍ ആദ്യ പ്രതി പത്രാധിപസമിതി അംഗം ടി.സി.ജോര്‍ജിന്‌ നല്‍കികൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ പത്രാധിപര്‍ ജേക്കബ് തോമസ് സ്വാഗതം പറഞ്ഞു. 

kerala-naadam2

പരിപാടിയോടനുബന്ധിച്ചു നടന്ന സംവാദത്തില്‍ സരസ്വതി ശശി, സുഹറ ഫൈസല്‍, അന്നന്ദ് ആന്റണി, ഷൈന്‍ ഓസ് എന്നിവര്‍ വിഷയാവതാരകരായി. സന്തോഷ് ജോസഫ് മോഡറേറ്റര്‍ ആയിരുന്നു. സിഡ്നി സാഹിത്യ വേദിയും കേരള നാദവും സംയുക്തമായി നടത്തിയ പ്രകാശന ചടങ്ങില്‍ കേരളനാദം -2018 പതിപ്പിലെ എഴുത്തുകാര്‍ക്കുള്ള കോപ്പികള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സിഡ്നി സാഹിത്യ വേദി സെക്രട്ടറി ലീന മേഴ്സി നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.