Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചരിത്രം കുറിക്കുവാൻ സിഡ്‌നിയിലെ മലയാളികൾ

sydney-malayalees

സിഡ്നി ∙ ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ക്രിക്കറ്റ് മത്സരത്തിനായി സിഡ്‌നിയിൽ  ഏറ്റുമുട്ടുമ്പോൾ മലയാളികൾക്കും ഇത് ചരിത്ര മുഹൂർത്തം. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മിതിയിൽ സിഡ്‌നിയിലെ മലയാളികൾക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയയും പങ്കാളികളാകുന്നു.

സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സിഡ്‌നി മലയാളികൾ കേരളത്തിൽ നിർമ്മിക്കുന്ന വീടുകളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിനെ പറ്റിയും കേരളത്തിന്റെ പുനർനിർമ്മാണത്തെ പറ്റിയും  ക്രിക്കറ്റ്  മത്സരവേദിയിൽ ലോകത്തോട് വിളംബരം ചെയ്യാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നത്.

മത്സരം നടക്കുമ്പോൾ അഞ്ഞൂറ് മലയാളികൾക്ക് ഒരുമിച്ചു പവലിനിയനിലിരുന്നു കളി കാണാൻ അവസരം. മത്സരം തുടങ്ങുന്നതിനു മുൻപ്  ചെണ്ടമേളം ഉൾപ്പെടെ കേരളത്തിന്റെ കലകൾ അവതരിപ്പിക്കുവാൻ അവസരം. പ്രളയം, പുനർനിർമ്മാണം, കാർണിവൽ ഇവയെപ്പറ്റി ജനങ്ങളോടും മാധ്യമങ്ങളോടും സംവദിക്കുവാൻ അവസരം. ചെണ്ടയും പ്ലക്കാർഡുകളും ബാനറുകളുമൊക്കെയായി കളി  ആഘോഷമാക്കുവാൻ അവസരം ഇങ്ങനെ പോകുന്നു ഒാഫറുകൾ.

അഞ്ഞൂറ് ടിക്കറ്റുകൾ റിലീസ് ചെയ്തു ദിവസങ്ങൾക്കകം വിറ്റുതീർന്നു. സിഡ്‌നിയിലെ മലയാളികൾക്കൊപ്പം കാൻബറയിലെ മലയാളികളും  ആവേശഭരിതരായി കാത്തിരിക്കുകയാണ്. സിഡ്‌നിയിലെ ഇന്ത്യയുടെ വിജയം മാത്രമല്ല. കൊച്ചുകേരളത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുവാൻ ലഭിക്കുന്ന ഈ  അസുലഭ മുഹൂർത്തതിനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.