Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഡലൈഡ് മാർത്തോമ സേവികാസംഘം പുതിയ കാൽവയ്പുമായി

marthoma-ss

അഡലൈഡ്∙ അഡലൈഡ് സേവികാസംഘം ഓസ്ട്രേലിയൻ ജനതയുമായുള്ള പങ്കാളിത്തവും ഇഴുകിച്ചേരലും ഉറപ്പുവരുത്തിക്കൊണ്ട് ഈ വർഷത്തെ ക്രിസ്മസും പുതുവർഷവും ഡോ പാർക്കിലുള്ള എസിഎച്ച് ഓൾഡേജ് നഴ്സിങ് ഹോമിൽ ആഘോഷിച്ചു തുടക്കം കുറിച്ചു.

ഓൾഡേജ് ഹോമിൽ തങ്ങളുടെ വിശ്രമജീവിതം ചെലവഴിക്കുന്ന ഒരുകൂട്ടം വൃദ്ധ ജനങ്ങളുടെ സായാഹ്നം അലങ്കാര പൂരിതമാക്കിക്കൊണ്ട് അഡലൈഡ് മാർത്തോമ സേവിക സംഘം പ്രസിഡന്റ് വികാരി റവ. എബ്രഹാം വർഗീസിന്റെയും സെക്രട്ടറി സിൽവി ജോണിന്റെയും നേതൃത്വത്തിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു.

പഴയ കരോൾ ഗാനാലാപനം വൃദ്ധജനങ്ങളിൽ പൂർവകാലത്തിന്റെ ഓർമ പുതുക്കാനും സന്തോഷാശ്രുക്കൾ പൊഴിക്കാനും ഇടയാക്കി. നേറ്റിവിറ്റി ഷോയും മലയാള കരോൾ ഗാനവും ആഘോഷത്തിനു മാറ്റുകൂട്ടി. അതിലുപരി ഈ സംരംഭം ക്രിസ്തുദേവന്റെ സ്നേഹം മറ്റുള്ളവരിലേക്കെത്തിക്കുന്ന ഉപാധിയായി തീർന്നു.

ഇനിയുളള വർഷങ്ങളിലും ക്രിസ്മസും പുതുവർഷവും ആഘോഷിക്കുന്നതിനായി എസിഎച്ച് നഴ്സിങ് ഹോം സന്ദർശിച്ചു വൃദ്ധ ജനങ്ങളെ സന്തോഷിപ്പിക്കണമെന്നു ലൈഫ് കെയർ ഇൻചാർജ് കാതറിൻ ബെഡ്‍വെൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.